ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ആവശ്യമാണ് മോയ്സ്ചറൈസറുകള്‍. എണ്ണമയമയുള്ള ചര്‍മക്കാര്‍ക്കും കോമ്പിനേഷന്‍ ചര്‍മമുള്ളവര്‍ക്കും വേണ്ടി വിപണിയില്‍ മോയ്സ്ചറൈസുകള്‍ ലഭ്യമാണ്. എന്നാല്‍ നല്ല മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. ഓരോന്നിന്റെയും സവിശേഷതകള്‍ നോക്കി വാങ്ങണം.
എണ്ണമയം മായ്ക്കും ജെന്‍ മോയ്സ്ചറൈസറാണ് എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യം. ലോട്ടസ്, ഗാര്‍ണിയര്‍, ന്യൂട്രിജിന തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓയില്‍ ഫ്രീ മോയ്സ്ചറൈസുകള്‍ ലഭ്യമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മോയ്സ്ചറൈസ് ചെയ്താല്‍ മതി.
വരണ്ട ചര്‍മത്തിന് ചര്‍മത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കാതെ ചുളിവുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മേക്കപ്പ് ചെയ്യുമ്പോള്‍ ഫൗണ്ടേഷന് ഇടുന്നതിന് മുന്‍പ് നന്നായി മോയ്സ്ചറൈസസ് ചെയ്യണം. ഇല്ലെങ്കില്‍ ഡ്രൈ പാച്ചസ് വരാം. എണ്ണമയമുള്ള കട്ടിയുള്ള മോയ്സ്ചറൈസിംഗ് ക്രീമുകളാണ് ഇവര്‍ക്ക് അനുയോജ്യം. വരണ്ട ചര്‍മമുള്ളവര്‍ രണ്ടോ, മൂന്നോ പ്രാവശ്യമെങ്കിലും പുരട്ടണം. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് ഏറ്റവും ഉത്തമം. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍ തുടങ്ങിയവ ഇവര്‍ക്ക് നല്ലതാണ്. ആല്‍ക്കഹോള്‍ അടങ്ങാത്ത മോയ്സ്ചറൈസര്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ ചര്‍മം കൂടുതല്‍ വരണ്ടതാകും.
നെറ്റിയുടെ ഭാഗം തൊട്ട് മൂക്ക് വരെയുള്ള ടി സോണില്‍ എണ്ണമയമുണ്ടെങ്കി വീര്യം കുറഞ്ഞ മോയ്സ്ചറൈസര്‍ ആണ് ഉപയോഗിക്കേണ്ടത്.
ഇങ്ങനെയുള്ളവര്‍ മോയ്സ്ചറൈസിം്ഗ് ലോഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വരണ്ട കോമ്പിനേഷന്‍ ചര്‍മമുള്ളവര്‍ കട്ടി കൂടിയ ലേപനങ്ങള്‍ പുരട്ടണം.
സണ്‍ പ്രൊട്ടക്ഷന്‍ ഉള്ള മോയ്സ്ചറൈസര്‍ രാവിലെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ക്രീമുകള്‍ രാവിലെയും വീര്യം കൂടിയവ രാത്രിയിലുമാണ് പുരട്ടേണ്ടത്.
ഒത്തിരി വരണ്ട ചര്‍മത്തിന് രണ്ടുപ്രാവശ്യം ലെയറുകളായി ക്രീം ഉപയോഗിക്കാം. ഗ്രീന്‍ ടീം, പോംഗ്രാനറ്റ്, ക്യമോമില് തുടങ്ങിയ ആന്റി ഓക്സിഡന്റസ് ഉള്ള മോയ്സ്ചറൈസിംഗ് ക്രീമുകള്‍ ചര്‍മത്തിന് ഉന്മേഷം നല്‍കും.
കൃത്രിമമായ നിറങ്ങളും സുഗന്ധവും ചേര്‍ത്ത ക്രീമുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാ ചര്‍മക്കാരും ശ്രദ്ധിക്കണം. ചര്‍മത്തിലെ സ്വാഭാവികമായ എണ്ണമയം നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയ ക്രീമുകളും ഒഴിവാക്കണം.
കൈകളുടെ മൃദുത്വവും മാര്‍ദ്ദവും നിലനിര്‍ത്താന്‍ ഹാന്‍ഡ് ക്രീമുകള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. മുഖത്ത് ഉപയോഗിക്കുന്ന മോയ്സ്ചറൈസറിനേക്കാളും കട്ടി കൂടിതാണ് കൈകള്‍ക്കും കഴുത്തിനും ആവശ്യമായത്.
സ്ത്രീകള്‍ പാത്രം കഴുകുന്നതിനും മറ്റുമായി വെള്ളത്തില്‍ കൈകള്‍ കൂടുതല്‍ സമയം ഇടുന്നവരാണ്. ഇവര്‍ക്ക് പെട്രോളിയം ബേസ്ഡ് ആയുള്ള മോയ്സ്ചറൈസിംഗ് ഹാന്‍ഡ് ക്രീം ആണ് നല്ലത്്. രാത്രിയില്‍ ക്രീം പുരട്ടി കൈയുറകള്‍ ധരിച്ചാല്‍ ആ മോയ്സ്ചറൈസര്‍ ചര്‍മത്തില്‍ തന്നെ തങ്ങിനിന്ന് കുഞ്ഞുങ്ങളുടെ കൈള്‍ പോലെ മൃദുലമായി മാറും.