തണുത്ത മാസങ്ങളില്‍ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചര്‍മ്മ ചര്‍മ്മപ്രശ്‌നമാണ് വിണ്ടുകീറിയ ചുണ്ടുകള്‍. ചുണ്ടുകള്‍ വരണ്ടതും പൊട്ടുന്നതും അനുഭവപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചുണ്ടുകള്‍ വിണ്ടുകീറുന്നത് ശൈത്യകാലത്ത് മാത്രമാണെന്നാണ് പലരും കരുതുന്നത്. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍, വര്‍ഷത്തില്‍ ഏത് സമയത്തും ചുണ്ടുകള്‍ വരണ്ടുപോകുകയും വ്രണവും അനുഭവപ്പെടുകയും ചെയ്യും.
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചുണ്ടുകള്‍ സെന്‍സിറ്റീവ് ആകുന്നതിനും മുറിവുകള്‍ ഉണ്ടാകുന്നതിനും അല്ലെങ്കില്‍ പൊട്ടല്‍ അനുഭവപ്പെടുന്നതിനും ഉള്ള ചില പൊതുവായ കാരണങ്ങള്‍ ഉണ്ടെന്ന്
ഒന്ന്
സ്ത്രീകള്‍ മേക്കപ്പ് റിമൂവറുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് അവരുടെ ചുണ്ടുകളുടെ ഗുണമേന്മയെ തകരാറിലാക്കും, കാരണം അതില്‍ ധാരാളം സര്‍ഫക്ടാന്റുകള്‍ അടങ്ങിയിട്ടുണ്ട്.
രണ്ട്
ചില സന്ദര്‍ഭങ്ങളില്‍ ചുണ്ടുകള്‍ക്ക് പുതിന, ബബിള്‍ ഗം, ച്യൂയിംഗ് ഗം, കൂടാതെ മൗത്ത് വാഷുകള്‍ എന്നിവയോട് അലര്‍ജി ഉണ്ടാകാം.
മൂന്ന്
ലിപ്സ്റ്റിക്കുകള്‍ വിണ്ടുകീറിയ ചുണ്ടുകളിലേക്കും നയിച്ചേക്കാം. ലിപ് ബാമുകളില്‍ മെന്തോള്‍ അല്ലെങ്കില്‍ ക്യാപ്‌സൈസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകള്‍ക്ക് ദോഷം ചെയ്യും
നാല്
പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഇത് ചുണ്ടുകളില്‍ പിഗ്മെന്റേഷനും കാരണമാകുന്നു.പുകവലി വാരണ്ടതാക്കുന്ന. നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ ഉമിനീര്‍ ഒഴുക്ക് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. ഇത് വായില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും.
അഞ്ച്
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ അമിതമായ മദ്യപാനം ചുണ്ടുകളെ ദോഷകരമായി ബാധിക്കുകയും അവയെ നിര്‍ജ്ജലീകരണം ചെയ്യുകയും ചെയ്യും. ചില മരുന്നുകള്‍ ചുണ്ടിന്റെ സംവേദനക്ഷമതയ്ക്കും കാരണമാകുന്നതായി ഡോ. ജയ്ശ്രീ ശരദ് കൂട്ടിച്ചേര്‍ത്തു.