ദിനചര്യകള്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ് ഔഷധപ്രയോഗവും. നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കും വേദനകള്‍ക്കും വേണ്ട ഔഷധങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കാം
തൊണ്ടവേദന
- കടുകെണ്ണ പുറമെ പുരട്ടുക.
- ചുവന്നുള്ളി ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു കഴിക്കുക.
ചെവിവേദന
- പഴമുതിര ചൂടാക്കി മൂന്നോ നാലോ തുള്ളി തേനിലിട്ടു ചെവിയില്‍ ഒഴിക്കുക.
ചിക്കന്‍ഗുനിയക്കു ശേഷമുള്ള ശരീരവേദന മാറ്റാന്‍
- ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവില്‍ എടുത്തു തിളപ്പിച്ചു വെള്ളം കുടിക്കുക.
- സുദര്‍ശനം ഗുളിക കാപ്പിയില്‍ ചേര്‍ത്തു കഴിക്കുക.