- Advertisement -Newspaper WordPress Theme
Fashionജീവിത ശൈലീരോഗങ്ങളുടെ കെണിയില്‍പ്പെട്ട് കേരളത്തിലെ കൗമാരം

ജീവിത ശൈലീരോഗങ്ങളുടെ കെണിയില്‍പ്പെട്ട് കേരളത്തിലെ കൗമാരം

ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊണ്ണത്തടിയും രക്ത സമ്മര്‍ദ്ദവും ഏറി വരുന്നതായി കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
തിരുവനന്തപുരം ജില്ലയില്‍ മാത്രം നടത്തിയ പഠനത്തില്‍ പകുതിയോളം പേരിലാണ് ജീവിത ശൈലീരോഗങ്ങള്‍ കണ്ടെത്തിയത്. 15 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ കേന്ത്രീകരിച്ചായിരുന്നു പഠനം. 1852 പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടേയും ആരോഗ്യപരിശോധന നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 820 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ഒന്നേമുക്കാല്‍ ലക്ഷം വിദ്യാര്‍ഥികളെ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ-വനിതാ-ശിശുക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പഠനത്തിന് സിഡിഎസ് മേല്‍നോട്ടം വഹിക്കും. ഹെല്‍ത്ത് സെന്ററുകള്‍, നഴ്‌സിങ് കോളജുകള്‍ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്താം. ഈ മാസം 30നുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് സ്‌കൂളുകള്‍ക്കുള്ള നിര്‍ദ്ദേശം.

വ്യായാമം ഇല്ലാത്തതും മൊബൈല്‍ ഉപയോഗവും കൂടുതല്‍

മൊബൈല്‍ ഉള്‍പ്പടെയുളഅള സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന്റെ പരിധി കൗമാരക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ മാത്രമാണെന്നിരിക്കെ 33 ശതമാനത്തിലേറെ വിദ്യാര്‍ഥികളും മൂന്ന് മണിക്കൂറിലേറെ ഇതില്‍ ചെലവഴിക്കുന്നതായി കണ്ടെത്തി. ശാരീരിക വ്യായാമം ദിവസവും ഒരുമണിക്കൂര്‍ വേണമെന്നിരിക്കെ 62% കുട്ടികളും ആഴ്ചയില്‍ രണ്ട് ദിവസമോ അതില്‍ കുറവോ മാത്രമേ വ്യായാമം ചെയ്യുന്നുള്ളു.

വില്ലനായി ഭക്ഷണം

ഭാരക്കൂടുതല്‍ -14.19%
പൊണ്ണത്തടി – 6.4%
സ്റ്റേജ് വണ്‍ രക്തസമ്മര്‍ദ്ദം – 24.7%
സ്റ്റേജ് രണ്ട് രക്തസമ്മര്‍ദ്ദം – 8.3%

ഭക്ഷണവും വില്ലനാകുന്നു

എണ്ണയില്‍ വറുത്ത ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ – 61%
പഞ്ചസാര ചേര്‍ത്ത ലഘുഭക്ഷണം കഴിക്കുന്നവര്‍ – 53.5%
പഴവര്‍ഗം ഒരുപിടിയില്‍താഴെ കഴിക്കുന്നവര്‍ – 67.4%
പച്ചക്കറി ഒരുപിടിയില്‍ താഴ് കഴിക്കുന്നവര്‍ – 47%

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme