- കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു
- ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
കാര്യവട്ടം അമ്പലത്തിന്‍കരയില്‍ മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി കഴക്കൂട്ടം സ്വദേശി ആതിര (28) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണിവള്‍. അപകടത്തിനു കാരണക്കാരനായ ഡ്രൈവര്‍ ഗണേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10-40ന് സ്പോര്‍ട്സ് ഹബ്ബിന് സമീപമായിരുന്നു സംഭവം. ശ്രീകാര്യം ഭാഗത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് മുന്നില്‍ പോയ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചത്. ആദ്യ സ്‌കൂട്ടറിലിടിച്ച ശേഷമാണ് കാറിലിടിച്ചത്. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിനു കാരണമായ കാറിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ഓടിച്ചവള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ‘ഓണ്‍ ടെലികോം ഡ്യൂട്ടി’ എന്നു ബോര്‍ഡ് വച്ച ടാക്സി പെര്‍മിറ്റുള്ള കാറില്‍ ഡ്രൈവറെ കൂടാതെ വേറെയും ആളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.