ആയൂര്‍വേദത്തില്‍ പ്രധാന ഔഷധങ്ങളിലൊന്നാണ് ദശമൂലാരിഷ്ടം. പ്രകൃതിയില്‍ നിന്ന് എടുക്കുന്ന പത്ത് ചേരുവകള്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഈ ഔഷധം ശരീരത്തിന് മുഴുവന്‍ ഗുണം ചെയ്യും. കഫക്കെട്ട് , ആസ്മ, ജലദോശം, ചുമ, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കും ശ്വസനപ്രശ്നങ്ങള്‍ക്കും ഉത്തമമാണ് ദശമൂലാരിഷ്ടം. എത്ര കഠിനമായ പനി അകറ്റാനും ഇത് മതി.
ഗ്യാസ്, അസിഡിറ്റി, മനംപുരട്ടല്‍, ചര്‍ദ്ദി, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്കും ദശമൂലാരിഷ്ടം ഉപയോഗിക്കാം. ഇന്ന് മൈഗ്രൈന്കാരണം ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്കും ഇത് പ്രതിവിധിയാണ്. വാതസംബന്ധിയായ പ്രശ്നങ്ങള്‍ക്കും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും നല്ലൊരു ഉപാദിയാണിത്. ദശമൂലാരിഷ്ടം ദിവസവും 20മില്ലി വീതം ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.