- Advertisement -Newspaper WordPress Theme
AYURVEDAനടി ലക്ഷ്മിക സജീവൻ അന്തരിച്ചു : ഹൃദയാഘാതത്തെ തുടർന്ന്‌

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു : ഹൃദയാഘാതത്തെ തുടർന്ന്‌

കൊച്ചി:ചലച്ചിത്ര താരം ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനമായിരുന്നു താരത്തിന്റെത്. പെട്ടെന്നുള്ള വിടവാങ്ങല്‍ ആരാധകരേയും സുഹൃത്തുക്കളെയും ഞെട്ടിച്ചിട്ടുണ്ട്.

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme