in ,

പനി, ചുമ, തലവേദന.. പ്രാണികളുടെ കടിയേറ്റാലും ഈ ‘ഇല’ മതി

Share this story

‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്നുപറയുന്ന ചൊല്ലുപോലെയാണ് നമ്മുടെ പറമ്പിലും ചുറ്റുവട്ടത്തുമൊക്കെ കണ്ടുവരുന്ന സസ്യങ്ങളുടെ കാര്യം. പലവിധ ഔഷധഗുണങ്ങളുമുണ്ടെങ്കിലും അവയെക്കുറിച്ച് നമ്മുക്ക് വലിയ ധാരണകളുണ്ടാവില്ല. ഞവരയില എന്നും പനിക്കൂര്‍ക്കയെന്നുമൊക്കെ വിളിപ്പേരുള്ള സസ്യത്തെ പലരും കണ്ടിട്ടുമുണ്ടാകും. ഇന്ത്യന്‍ പുതിനയെന്നും ഇന്ത്യന്‍ ബോറേജ് എന്നും ഇതിന് വിളിപ്പേരുണ്ട്. പ്രധാനമായും ‘പുതിന’യുടെ ഒരു കുടുംബാംഗത്തില്‍ പെട്ട സസ്യമാണിത്. തണ്ട് നട്ടുപിടിപ്പിച്ചാല്‍ മാത്രം മതി, എളുപ്പത്തില്‍ വളര്‍ന്നുകിട്ടുന്ന സസ്യമാണിത്.

ഇലകളില്‍ ധാരാളം വെള്ളമടങ്ങിയിട്ടുള്ളതിനാല്‍ പണ്ടുകാലത്ത് സ്‌കൂള്‍കുട്ടികള്‍ ‘സ്‌ളേറ്റ്’ (എഴുതുന്നതിന് ഉപയോഗിച്ചിരുന്ന പ്രതലം) എഴുതിയത് മായ്ക്കാന്‍ മഷിത്തണ്ടിനു പകരം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഞവരയിലയുടെ ഔഷധഗുണങ്ങളെപ്പറ്റിയാണ് പറയാം.

പനി, ചുമ, ശ്വസന ബുദ്ധിമുട്ട് എന്നിവ കുറയ്ക്കുന്നതിന് അത്യുത്തമമായ സസ്യമാണിത്. ഞവരയില അരച്ച് കുഴമ്പുരൂപത്തിലാക്കിയശേഷം നെറ്റിയിലും നെഞ്ചിലും പുരട്ടുന്നത് കടുത്ത തലവേദനയ്ക്കും ശ്വാസതടസ്സത്തിനും ആശ്വാസം നല്‍കും. നന്നായി കഴുകിയെടുത്ത ഇലകള്‍ ചൂടുവെള്ളലിട്ട് അതിന്റെ ആവി പിടിക്കുന്നതും ഉത്തമമാണ്.
കഫ ദോഷ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള സൈനസൈറ്റിസ്, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. മൂക്കടപ്പ് മാറിക്കിട്ടുന്നതിനും ഈ ആവികൊള്ളല്‍ ഉപകരിക്കും. തേന്‍, ഇഞ്ചി, എന്നിവയോടൊപ്പം ഞവരയില സത്ത് ചേര്‍ത്ത് കഴക്കുന്നത് വയറുവേദന, ദഹനക്കേട് തുടങ്ങിയവയെ സുഖപ്പെടുത്തും.

പ്രാണികളുടെ കടിച്ചതിനെത്തുടര്‍ന്നുള്ള വേദന കുറയാന്‍ കടി കിട്ടിയ ഭാഗത്ത് ഞവരയില ചതച്ച് വയ്ക്കുന്നതും ഒരു ചികിത്സാരീതിയാണ്. ഞവരയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതു ചുമയും പനിയും ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ഇതിന്റെ ഇല സത്തെത്തുടുത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം കുളിച്ചതിനുശേഷം തലയില്‍ തിരുമ്മുന്നത് തലവേദന, തലനീര് എന്നിവ ഒഴിവാക്കും.

മുളകിന്റെ ‘മാജിക്’ ഗുണങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

വിഷമദ്യം കഴിച്ച് യുപിയില്‍ 6 പേര്‍ മരിച്ചു; 15 പേര്‍ ആശുപത്രിയില്‍