in , , , , , , ,

പിടിവിട്ട് ക്ഷയ രോഗം, ഈ വര്‍ഷം മരിച്ചത് 2000-ത്തോളം പേര്‍

Share this story

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ ക്ഷയരോഗം ബാധിച്ച് മരിച്ചത് രണ്ടായിരത്തോളം പേരെന്ന് റിപ്പോര്‍ട്ട്. ഇതിനകം ഏതാണ്ട് 25000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2020ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 18000 പേര്‍ക്ക് രോഗബാധയും 1500 മരണവുമായിരുന്നു. ഇതാണ് ക്രമേണ ഉയരുന്നത്. 2021-ല്‍ 1817 പേര്‍ മരിച്ചു. 2022-ലും ഏറെക്കുറെ ഇതേ തോതില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇത് രണ്ടായിരത്തിലേക്ക് എത്തുകയാണ്.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെയും മരിക്കുന്നവരകുടേയും തോത് കഴിഞ്ഞ വര്‍ഷത്തേക്കാല്‍ വര്‍ധിച്ചു. ഇതിന് പിന്നാലെയാണ് ക്ഷയരോഗബാധിതരുടെ നിരക്കും കുതിക്കുകയണെന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്.

2025-ല്‍ ക്ഷയരോഗമുക്തകേരളം സാധ്യമക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും മരണകതാരണമായ 13 രോഗങ്ങളില്‍ ഒന്നാണ് ക്ഷയരോഗം. സംസ്ഥാനത്ത് ലക്ഷത്തില്‍ 67 പേര്‍ക്ക് രോഗം ഉണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരി 172 ആണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ജനസാന്ദ്രത ഉയരുന്നതും ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമൊക്കെ രോഗദനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

ഒറ്റത്തവണ കുത്തിവെപ്പ്, ആണിനും ഭര്‍ഭനിരോധന മാര്‍ഗം കണ്ടെത്തി ഇന്ത്യ

ക്ഷയരോഗം വര്‍ദ്ധിച്ചത് കോവിഡ് സാഹചര്യത്തില്‍