- Advertisement -Newspaper WordPress Theme
WorldAsiaപ്രതിരോധ ശേഷി പാടേ തകര്‍ക്കും, പൂതിയ കോവിഡ് വൈറസിനെ ഭയന്ന് രാജ്യങ്ങള്‍

പ്രതിരോധ ശേഷി പാടേ തകര്‍ക്കും, പൂതിയ കോവിഡ് വൈറസിനെ ഭയന്ന് രാജ്യങ്ങള്‍

പ്രതിരോധശേഷി പാടേ തകര്‍ക്കുന്ന കോവിഡ് വ്യാപനത്തെ ഭയന്ന് ലോക രാജ്യങ്ങള്‍.
യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദമാണ് ‘ജെഎന്‍.1’. ജെഎന്‍.1ന് വ്യാപനശേഷി കൂടുതലും രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനുളള പ്രാപ്തി അധികവുമാണെന്നാണ് റിപ്പോര്‍ട്ട്.

ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കും ഇത് ബാധിക്കാം. കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോഗങ്ങളും പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടനയും കരുതല്‍ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജെഎന്‍.1 ന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണുളളത്.
ഒമിക്രോണിന് സമാനമാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കോവിഡ് ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണെന്നാണ് നിലവിലെ കണക്കുകള്‍. ഇതില്‍ ജെഎന്‍.1 ഒരാള്‍ക്ക് മാത്രമെ സ്ഥിരീകരിച്ചിട്ടുളളു എന്നതും ആ വ്യക്തി രോഗമുകതി നേടുന്നു എന്നുമുളള ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. അപ്പോഴും കേരളത്തിന് പുറത്തും കോവിഡ് കേസുകള്‍ കൂടുന്നതും ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുളള ആളുകളുടെ വരവും ആശങ്ക ഉയര്‍ത്തുന്നതാണ്.

ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ശ്വാസകോശരോഗങ്ങളാണ് പ്രധാനമായി ഭൂരിഭാഗം ആളുകളെയും ഇപ്പോള്‍ അലട്ടുന്ന പ്രധാനപ്രശ്‌നം. ഒന്നിലധികം രോ?ഗകാരികളാണ് ലോകത്താകെയുള്ള നിലവിലെ ശ്വാസകോശരോഗങ്ങളുടെ വര്‍ധനവിനു പിന്നില്‍. കോവിഡ് മാത്രമല്ല പടരുന്നത്. ഇന്‍ഫ്‌ലുവന്‍സ, മറ്റു വൈറസുകള്‍, ബാക്ടീരിയ തുടങ്ങിയവയെല്ലാം ശ്വാസകോശരോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. രോഗവ്യാപനമുളള ഇടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനം കൂട്ടും.

പ്രധാന ലക്ഷണങ്ങള്‍?

പനി, തൊണ്ടയില്‍ കരകരപ്പ്, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ജെഎന്‍.1 വകഭേദത്തിന്റെ പ്രധാനലക്ഷണങ്ങള്‍. ചിലര്‍ക്ക് ശ്വാസതടസ്സവും, ഉദരപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പനിയും ക്ഷീണവും പോലെയുളള ലക്ഷണങ്ങളാണ് പ്രകടമായി കാണാനാകുക. ചിലരില്‍ രോഗലക്ഷണങ്ങളുടെ തീവ്രത കൂടിയും കുറഞ്ഞും കാണപ്പെട്ടേക്കാമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ജെഎന്‍.1 ന്റെ വ്യാപനശേഷിയെക്കുറിച്ചും വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ചുമെല്ലാം പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ജെഎന്‍.1 തീവ്രതെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് പ്രധാനമെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme