ഇന്‍സുലിന്‍ കുത്തിവെയ്പ്പ് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം നാം ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. ഇന്‍സുലിന്‍ കൈയിലും തുടയുടെ പുറകുവശത്തും വയറ്റിലും പൃഷ്ടഭാഗത്തും എടുക്കാവുന്നതാണ്. കാലുകളുടെ ഉള്‍ഭാഗത്ത് ഇന്‍സുലിന്‍ എടുക്കുവാന്‍ പാടില്ല. അതായത് ചര്‍മ്മത്തിന്റെ കട്ടി വരെ കുറഞ്ഞിരിക്കുന്ന തുടകള്‍ തമ്മില്‍ ഉരസുവാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഇന്‍സുലിന്‍ എടുക്കരുത്. അതുപോലെ കൈകളിലെടുക്കുമ്പോള്‍ കൈയുടെ മുകള്‍ഭാഗത്ത് പുറത്തായിട്ടാണ് എടുക്കേണ്ടത്. കൈപ്പത്തിക്കും മുകളിലുമുള്ള കൈമുട്ടിന് താഴെയുള്ള ഭാഗങ്ങളില്‍ ധാരാളം രക്തകുഴലുകള്‍ തൊലിയുടെ തൊട്ടുതാഴെയായിട്ട് സ്ഥിതിചെയ്യുന്നുണ്ട്. അത്തരം ഭാഗങ്ങളില്‍ ഇന്‍സുലിന്‍ എടുക്കുകയാണെങ്കില്‍ അത് രക്തകുഴലുകളിലാകാന്‍ സാധ്യതയുണ്ട്.
പൊക്കിളിന് ചുറ്റും ഇന്‍സുലിന്‍ എടുക്കുമ്പോള്‍ പൊക്കിളിന് രണ്ടിഞ്ച്് അകത്തായി മാറി മാറിയെടുക്കാം. ഇന്‍സുലിന്‍ വയറില്‍ എടുക്കുമ്പോഴാണ് പെട്ടെന്ന് ആഗിരണം ചെയ്യുന്നത്. കൈയില്‍ മിതമായ രീതിയിലും പുറകിലും പൃഷ്ഠഭാഗത്തും പതുക്കെയുമാണ് ആഗിരണം ചെയ്യുന്നത്