ഉത്തരേന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗവും അതിനെ തുടര്‍ന്നുള്ള മരണങ്ങളും കൂടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ഗായകനും ഭാംഗ്ര പോപ് താരവുമായ മികാ സിങ്ങിന്റെ മാനേജര്‍ സൗമ്യ സാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. അമിത മയക്കുമരുന്നുപയോഗമാണ് സൗമ്യയുടെ മരണകാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. സാമി കടുത്ത വിഷാദത്തിലായിരുന്നു യുവതി എന്നും അതിനാല്‍ ആത്മഹത്യ ചെയ്യാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഫെബ്രുവരി മൂന്നിനായിരുന്നു സൗമ്യയുടെ മരണം. അന്ന് രാത്രി മുഴുവന്‍ നീണ്ടു നിന്ന പാര്‍ട്ടിക്ക് ഒടുവില്‍ രാവിലെ ഏഴുമണിയോടെ സ്റ്റുഡിയോയില്‍ തിരിച്ചെത്തിയതായിരുന്നു സൗമ്യ. സ്റ്റുഡിയോക്ക് മുകളിലുള്ള മുറിയില്‍ വിശ്രമിക്കാന്‍ പുറപ്പെട്ടു. പിറ്റേന്ന് വൈകിട്ടായിട്ടും സൗമ്യയെ കാണാതിരുന്നതോടെ അന്വേഷണം ആരംഭിച്ചു. രാത്രി പത്തേ കാലോടെ താഴത്തെ നിലയില്‍ ജോലി ചെയ്തിരുന്ന ചില ജോലിക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് സൗമ്യയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം പഞ്ചാബിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സൗമ്യയുടെ മരണത്തില്‍ മികാസിങ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതേസമയം മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന വാദം ഉയര്‍ന്നിരുന്നു. 30 വയസുകാരിയായ സൗമ്യ ഖാന് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
മികയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് സൗമ്യ മരിച്ച നൈറ്റ് ക്ലബ് സ്റ്റുഡിയോ അടങ്ങുന്ന ബംഗ്ലാവ്. ഇവിടെ നിത്യേന വമ്പന്മാര്‍ ഒത്തുകൂടി പാര്‍ട്ടി നടത്തുന്ന സ്ഥലമാണ്. രാവു മുഴുവന്‍ സംഗീതപരിപാടി നടക്കുന്ന ഇവിടെ മയക്കുമരുന്ന് ഉപയോഗവും ഉണ്ടാകാറുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സോനബ് ഖാനാണ് സൗമ്യയുടെ ഭര്‍ത്താവ്. അമിതമായി മയക്കു മരുന്നു കഴിച്ചാണ് യുവതി മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അസ്വഭാവികത ഒന്നുമല്ലെന്നാണ് കണ്ടെത്തിയതെന്നുമാണ് പൊലീസ് ഇന്‍സ്പെക്ടര്‍ പി ഭോസ്ലെ വ്യക്തമാക്കുന്നത്.
നിരവധി വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയനണ് മികാ സിങ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒരു പരിപാടിയില്‍ പാടിയതിന് മികാ സിംഗിന് ഇന്ത്യന്‍ സിനിമാ ലോകം വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സിനിമകളില്‍ നിന്നും വിനോദ കമ്പനികളുമായുള്ള സംഗീതപരിപാടികളില്‍ കരാര്‍ ഏര്‍പ്പെടുന്നതില്‍ നിന്നും മിഖാ സിങിനെ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അടുത്ത ബന്ധു പാക്കിസ്ഥാനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിങ്ങ് പാടിയത്. ”രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, മിഖാ സിങ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാള്‍ വില നല്‍കി,” എന്നാണ് ഫിലിം അസോസിയേഷന്റെ വിമര്‍ശനം.