നാം ഉറക്കമുണര്‍ന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണ, പാനീയങ്ങള്‍ ആ ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജത്തെ ബാധിക്കും. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതും ശരീരഭാരവും ഉയര്‍ത്തുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു. ഇനി പറയുന്ന മൂന്ന് ഭക്ഷണപാനീയങ്ങള്‍ പ്രഭാതഭക്ഷണത്തിന് നല്ലതല്ലെന്ന് സമൂഹമാധ്യത്തില്‍ പങ്കുവച്ച പോസ്റ്റില്‍ ലവ്നീത് ചൂണ്ടിക്കാട്ടി. 1. ചായ / കാപ്പി 2. ഫ്രൂട്ട് ജ്യൂസ് 3. ബ്രേക്ക്ഫാസ്റ്റ് സിറിയലുകളും എനര്‍ജി ബാറും
കഫൈന്‍ അടങ്ങിയിട്ടുള്ള ചായയും കാപ്പിയും രക്തത്തിലെ ഗ്ലൂക്കോസ് 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ലവ്നീതിന്റെ അഭിപ്രായം. എന്നാല്‍ ഇതിന് പകരം ഫ്രൂട്ട് ജ്യൂസ് കഴിച്ചേക്കാമെന്ന് കരുതിയാല്‍ അതും പ്രശ്‌നമാണ്. പായ്ക്ക് ചെയ്തു വരുന്ന ജ്യൂസില്‍ പഞ്ചസാര അധികമായി ചേര്‍ത്തിട്ടുണ്ടാകുമെന്നതാണ് കാരണം. ഫ്രഷ് ജ്യൂസ് ആണെങ്കിലും വെറും വയറ്റില്‍ നന്നാകില്ലെന്ന് അഭിപ്രായപ്പെടുന്നു. കോണ്‍ സിറപ്പ്, പ്രിസര്‍വേറ്റീവുകള്‍, ഫ്‌ളേവറിങ് ഏജന്റുകള്‍ എന്നിവ ചേര്‍ത്തതിനാല്‍ ബ്രേക്ഫാസ്റ്റ് സിറിയലുകളും ലവ്‌നീത് ശുപാര്‍ശ ചെയ്യുന്നില്ല.
ഇവയ്ക്ക് പകരം ഇനി പറയുന്ന ഭക്ഷണപാനീയങ്ങളുമായി ദിവസം ആരംഭിക്കണമെന്ന് ലവ്‌നീത് പറയുന്നു.
1. ഉണര്‍ന്നെഴുന്നേറ്റ ശേഷം ചൂട് വെള്ളം കുടിക്കാം.
2. തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച നട്‌സും വിത്തിനങ്ങളും കഴിക്കാം.
3. മുട്ട, പച്ചക്കറികള്‍, പയര്‍ മുളപ്പിച്ചത്, പരിപ്പ് എന്നിങ്ങനെ പ്രോട്ടീനും ഫൈബറും അധികമുള്ള ഭക്ഷണങ്ങള്‍ പ്രഭാതത്തില്‍ കഴിക്കാം.
4. സ്റ്റീല്‍ കട്ട് ഓട്‌സും ഹോള്‍ മില്‍ക്കും ചേര്‍ത്ത വിഭവവും പ്രഭാതഭക്ഷണത്തിന് നല്ലതാണ്.