പൊതുസ്ഥലത്തു തുപ്പുന്നതു തടയുന്നതിനായി ‘തുപ്പല്ലേ തോറ്റുപോകും’ എന്ന മുദ്രാവാക്യവുമായി ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിനു മുഖ്യമന്ത്രി പിണറായി വിജയന് തുടക്കമിട്ടു. വൈറസ് വ്യാപനം തടയാന്‍ നല്ല കരുതലോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നോട്ടു പോകുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗാണുക്കള്‍ വ്യാപിക്കുന്നതിനു തുപ്പല് ഉള്‍പ്പെടെയുള്ള ശരീരസ്രവങ്ങള്‍ കാരണമാവുന്നുണ്ട്.
കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍
- സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
- മാസ്ക് ഉപയോഗിച്ചു മുഖം മറയ്ക്കുക.
- ശാരീരിക അകലം പാലിക്കുക.
- മാസ്ക് ഉള്‍പ്പെടെ വസ്തുക്കള്‍ വലിച്ചെറിയരുത്.
- യാത്രകള്‍ പരമാവധി ഒഴിവാക്കുക.
- വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ടു പുറത്തിറങ്ങരുത്.
- കഴുകാത്ത കൈകള്‍ കൊണ്ടു കണ്ണ്, മൂക്ക്, വായ തൊടരുത്.
- പൊതുഇടങ്ങളില്‍ തുപ്പരുത്.
- പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക.
- ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ചു മൂക്കും വായും അടച്ചുപിടിക്കുക