മലപ്പുറം ജില്ലാ കലക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ ഉവരുമായി സമ്പര്‍ക്ക പട്ടികയിലുള്ള മുഖ്യമന്ത്രിയും നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും.
മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും അസിസ്റ്റന്റ് കലക്ടര്‍ക്കും ഉള്‍പ്പെടെ 21 ഉന്നതോദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.
ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നിരീക്ഷണത്തില്‍ പോയിരുന്നു.