in , ,

മാതൃകയാവേണ്ട പൊലീസുകാര്‍ മദ്യപിച്ച് കൂത്താടി, വിമര്‍ശനം

Share this story

തെലങ്കാന പൊലീസിലെ ഉദ്യോഗസ്ഥരാണ് മദ്യപിച്ച് പാമ്പ് നൃത്തത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
സഹപ്രവര്‍ത്തകനായ പൊലീസുകാരന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇവര്‍. കാറില്‍ പാട്ടുവച്ച് വിവാഹവേദിയോട് ചേര്‍ന്നുള്ള പറമ്പിലായിരുന്നു മദ്യപാനവും നൃത്തവും. വിഡിയോയില്‍ രണ്ടു പേരുടെ കയ്യില്‍ മദ്യകുപ്പികള്‍ കാണാം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാലുസ്വാമി, കോണ്‍സ്റ്റബിള്‍മാരായ അശോക് റെഡ്ഢി, അമര്‍നാഥ്, ചന്ദ്ര മോഹന്‍, വെങ്കിടേഷ് ഗൗഡ്, കൃഷ്ണ റെഡ്ഢി എന്നിവരാണ് വിഡിയോയിലെ പൊലീസുകാര്‍.
പൊലീസുകാരെ അനുകൂലിച്ചും വിമര്‍ശിച്ചും സമൂഹമാധ്യമങ്ങളില്‍ വാദങ്ങള്‍ ഉയര്‍ന്നു. ഡ്യൂട്ടിയിലോ, യൂണിഫോമിലോ അല്ലാത്ത ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നതും ആഘോഷിക്കുന്നതും സമൂഹത്തെ ബാധിക്കുന്നതല്ല എന്നാണ് ചിലരുടെ അഭിപ്രായം. അവരും മനുഷ്യരാണെന്നും സന്തോഷം കണ്ടെത്താന്‍ അവകാശമുണ്ടെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇതേ സ്ഥാനത്ത് സാധാരണക്കാരെ കണ്ടാല്‍ പൊലീസുകാര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. യൂണിഫോമില്‍ അല്ലെങ്കിലും പൊലീസുകാര്‍ മാതൃകാപരമായി പെരുമാറണമെന്നാണ് ചിലരുടെ വാദം. പൊലീസുകാരോടുള്ള ബഹുമാനം നഷ്ടപ്പെടാന്‍ ഇത്തരം പ്രവൃത്തികള്‍ കാരണമാകുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു
സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബരാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://youtu.be/Gld-kGilka4

വൃക്കകളെ തകര്‍ക്കുന്ന ചുമ മരുന്ന്, കേരളം രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

കൊറോണ വരാതിരിക്കാന്‍ പ്രാര്‍ഥന, പങ്കെടുത്ത എല്ലാവര്‍ക്കും വൈറസ് ബാധ, പാസ്റ്റര്‍ക്കെതിരെ കേസ്