in , , , , , , , , , , ,

മാനസിക സമ്മര്‍ദ്ദം സമ്മാനിയ്ക്കുന്ന രോഗങ്ങള്‍

Share this story

മാനസിക സമ്മര്‍ദ്ദം എന്ന വാക്കിന് ഇന്നത്തെ കാലത്ത് പ്രസക്തിയേറി വരികയാണ്. എന്ത് കാര്യത്തിനും സ്‌ട്രെസ്സ് അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അത് മാനസികമായി മാത്രമല്ല ശാരീരികമായും തളര്‍ച്ചയിലേക്ക് നയിക്കുന്നു. നിരവധി പാര്‍ശ്വഫലങ്ങളാണ് സ്‌ട്രെസ്സിലൂടെ നാം അനുഭവിയ്ക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് വരെ സ്‌ട്രെസ്സ് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു. ത്വക്ക് രോഗ വിദഗ്ധരെല്ലാവരും ഒന്നടങ്കം പറയുന്നു സ്‌ട്രെസ്സ് നിരവധി ഗുരുതരമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന്. എന്തൊക്കെയാണ് മാനസിക സമ്മര്‍ദ്ദം സമ്മാനിയ്ക്കുന്ന ഗുരുതര ചര്‍മ്മ രോഗങ്ങള്‍ എന്ന് നോക്കാം.

. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഗുരുതരമായ ചൊറിച്ചിലും തടിപ്പുമാണ് പ്രധാന പ്രശ്‌നം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഞരമ്പുകള്‍ വരെ ഉയര്‍ന്ന സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യേണ്ട പ്രധാന കാര്യം.

. എക്‌സിമയും സോറിയാസിസും മൂല കാരണം മാനസിക സമ്മര്‍ദ്ദമല്ല. എങ്കിലും സമ്മര്‍ദ്ദം രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും അതിലൂടെ ചര്‍മ്മ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും.

. ചര്‍മ്മം വരണ്ടതാവുന്നതിനും സ്‌ട്രെസ്സ് കാരണമാകും. സ്‌ട്രെസ്സ് രക്തകോശങ്ങളെ ഞെരുക്കും. ഇത് രക്തയോട്ടം കുറയ്ക്കും. ചര്‍മ്മത്തിലേക്ക് രക്തമെത്താത്തതിനാല്‍ ചര്‍മ്മം വരണ്ടതായി കാണപ്പെടും.

. തൊലി അടര്‍ന്നു പോകുന്നതാണ് മറ്റൊരു പ്രശ്‌നം. പ്രധാനമായും ഇത് മുഖത്താണ് കാണപ്പെടുന്നത്. ഇതിന്റേയും പ്രധാന കാരണം സ്‌ട്രെസ്സ് തന്നെയാണ്. അധികം എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

. സ്‌ട്രെസ്സ് എടുത്തു കാണിയ്ക്കുന്ന ഒന്നാണ് മുഖക്കുരു. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ മാനസിക സമ്മര്‍ദ്ദം ഉള്ളപ്പോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മുഖക്കുരുവിന് കാരണമാകുന്നു.

. മുഖത്ത് പ്രധാനമായും കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവുന്നതിന് പലപ്പോഴും മാനസിക സമ്മര്‍ദ്ദം തന്നെയാണ് പ്രധാന കാരണം. എന്തുകൊണ്ടെന്നാല്‍ സമ്മര്‍ദ്ദം നമ്മളെ ഉറക്കത്തില്‍ നിന്നും അകറ്റുന്നു. ഇത് കണ്ണിനു കീഴെയുള്ള കറുത്ത പാടുകള്‍ക്ക് കാരണമാകുന്നു.

വണ്ണം കുറയും പക്ഷേ ജീവന് ഉറപ്പില്ല , ഇന്ന് തന്നെ നിർത്തൂ ഇത്തരം ഡയറ്റുകൾ

അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും , ചില ദോഷങ്ങളും