കേരളത്തില്‍ 40 വയസ്സിനു താഴെയുളളവരില്‍ ഹ്യദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഡോക്ടര്‍മാര്‍. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് ഈ കണക്കും ആശങ്കയും പങ്കുവച്ചത്. നേരത്തേ 40 വയസ്സില്‍ താഴെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 10% മുതല്‍ 15% വരെ ആയിട്ടുണ്ട്. ജീവിശൈലിയില്‍ കാര്യമായ മാറ്റം ഇല്ലാത്തതിനാല്‍ ഈ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.
മാത്രമല്ല, 30 വയസ്സിനു താഴെ ഹ്യദ്രോഗികള്‍ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഹ്യദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കില്‍ ഇന്ത്യയില്‍ അതു പുരുഷന്മാര്‍ക്ക് 50 വയസ്സും സ്ത്രീകള്‍ക്ക് 60 വയസ്സുമാണ്.സംസ്ഥാനത്തെ കാത്ത് ലാബ് ശ്യംഖലശക്തമായതിനാല്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്തി ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് 185 കാത്ത് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരോ 15 കിലോമീറ്ററിനുള്ളില്‍ ഒരു കാത്ത് ലാബ് ഉണ്ടെന്നാണ് കണക്ക്. കടുത്ത ഹൃദയാഘാതം സംഭവിച്ചാല്‍ ഒന്നര മണിക്കൂറനകം സെറ്റന്റ് ഇടണം.
അല്ലെങ്കില്‍ ജീവന്‍ രക്ഷിക്കാനാകില്ല.രാജ്യത്ത് മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ കാത്ത് ലാബുള്ളത്. 22ം എണ്ണമാണ് അവിടെപ്രവര്‍ത്തിക്കുന്നത്.മഹാരാഷ്ട്രയിലെ ജനസംഖ്യ 13.16 കോടിയാണെങ്കില്‍ കേരളത്തില്‍ 3.50 കോടിയാണ്.