in , , , , , , , ,

യൂറിനറി ഇന്‍ഫെക്ഷന്‍ സ്ഥിരമായി വരുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

Share this story

യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ അത്ര നിസാരമായി കാണേണ്ട. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം.യുഎസില്‍ യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളെ തുടര്‍ന്ന് ഓരോ വര്‍ഷവും ഏകദേശം 8.1 ദശലക്ഷം പേരാണ് ഡോക്ടര്‍മാരെ കാണുന്നത്. ഇവരില്‍, ഏകദേശം 60 ശതമാനവും സ്ത്രീകളാണെന്ന് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു.

മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റിലെ വേദന, പെല്‍വിക് ഭാ?ഗത്ത് വേദന അനുഭവപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. മൂത്രത്തിന്റെ ദുര്‍ഗന്ധമാണ് യുടിഐയുടെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പീഡിയാട്രിക് സര്‍ജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ ആന്റണി റോബര്‍ട്ട് ചാള്‍സ് പറയുന്നു.മൂത്രത്തിലെ അണുബാധ സൂക്ഷിച്ചില്ലെങ്കില്‍ ചിലരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ആന്റിബയോട്ടിക്‌സ് എടുത്താല്‍ അണുബാധ മാറുന്നതാണെങ്കിലും ഇത് വരാതെ നോക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്.യുടിഐ കുട്ടികളില്‍ മാത്രമല്ല, ശിശുക്കളിലും വളരെ സാധാരണമാണ്. കുഞ്ഞുങ്ങളില്‍ മണിക്കൂറോളം ഉപയോ?ഗിക്കുന്ന ഡയപ്പറുകളാണ് പ്രധാനപ്പെട്ട കാരണം.

നല്ല ശുചിത്വമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാസ്തവത്തില്‍, മോശം ആര്‍ത്തവ ശുചിത്വവും യുടിഐയിലേക്ക് നയിച്ചേക്കാം. ശിശുക്കളില്‍, ദീര്‍ഘനേരം നാപ്കിന്റെ ഉപയോഗം ഒഴിവാക്കുക. ശരീരശുചിത്വം പാലിക്കാത്തവര്‍ക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. അതിനാല്‍ സ്വകാര്യഭാഗങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.മൂത്രമൊഴിക്കാന്‍ തോന്നിയാല്‍, മൂത്രം പിടിച്ചുവയ്ക്കാതെ ഉടനെ തന്നെ വാഷ്‌റൂമില്‍ പോവുക.വെള്ളം ധാരാളം കുടിക്കുക. ഇത് മൂത്രം പോകാന്‍ സഹായിക്കും. ഇതിലൂടെ മൂത്രനാളിയിലും മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാന്‍ സാധിക്കും.ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

നനഞ്ഞ വസ്ത്രങ്ങള്‍ ഉടന്‍ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കുക.ലൈംഗികബന്ധത്തിലേര്‍പ്പെടും മുന്‍പും ശേഷവും സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കണം.തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക്‌സ് കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

നിശബ്ദതയില്‍ നീറണ്ട – അറിയാം സ്ത്രീജന്യമാനസിക രോഗങ്ങള്‍

കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നു