in , , , , , ,

ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്താന്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

Share this story

ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ ലൈംഗികതയെ സംബന്ധിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെക്‌സിന് മുന്‍പും ശേഷവും പങ്കാളികള്‍ തമ്മിലുള്ള ബന്ധം സെക്‌സില്‍ പ്രതിഫലിക്കാറുണ്ട്. സെക്‌സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലവ് ഹോര്‍മോണ്‍

ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് ലവ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്നത്. സെക്‌സിന് ശേഷവും പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നത് ഓക്‌സിടോസിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

പങ്കാളികള്‍ സെക്‌സിന് ശേഷം ആലിംഗനം ചെയ്യുന്നത് ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാന്‍ സഹായിക്കും. പതിവായി പങ്കാളികള്‍ തമ്മില്‍ ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടാകുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ കുറവാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

സ്‌ട്രെസ് കുറയ്ക്കുന്നു

ഇന്നത്തെ കാലത്ത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്‌ട്രെസ് (സമ്മര്‍ദ്ദം). സെക്‌സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നത് മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന് പുറമെ ഓക്‌സിടോസിന്‍ ഉത്പാദനം വര്‍ധിക്കുകയും ചെയ്യുന്നു. പങ്കാളിയുമായുള്ള ആലിംഗനം മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷനും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം

കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധന, തമിഴ്‌നാട്ടില്‍ ജാഗ്രതാനിര്‍ദ്ദേശം