മനുഷ്യശരീരത്തില്‍ കടന്നുകയറുന്ന വയറസുകള്‍ കോശങ്ങളെ എത്തരത്തിലാണ് ബാധിക്കുന്നത് എന്നതില്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. ഹെപ്പറ്റൈറ്റിസ് ബി, ഡെങ്കി, സാര്‍സ് തുടങ്ങിയ വൈറസുകള്‍ ഒരു കോശത്തിലേക്ക് കടന്നുകയറി ആക്രമിക്കുന്നതിനെക്കുറിച്ച് യോര്‍ക്ക്, മെല്‍ബണ്‍ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയത്.
ഒരു ഫാക്ടറിയിലെ ഉല്പന്നങ്ങള് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായി കടന്നുപോകുന്നതുപോലെ ശരീരത്തിലെ എല്ലാ പ്രോട്ടീനുകളും പരിശോധിക്കപ്പെടും. മനുഷ്യകോശങ്ങള്‍ നടത്തുന്ന ഈ പ്രക്രിയയെ ചില വയറസുകള്‍ക്ക് ഹൈജാക്ക് ചെയ്യാനാകും. അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനത്തില്‍ വയറസുകള്‍ ഇടപെടുന്നതോടെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. ഈ കാര്യമാണ് ഗവേഷകര്‍ തെളിയിച്ചത്.
കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന വയറസുകള്‍ അവരുടെ ഡിഎന്‍എ അല്ലെങ്കില്‍ ആര്‍എന്‍എ പകര്‍ത്താനും ആവശ്യമായ പ്രോട്ടീനുകള്‍ ഉല്പാദിപ്പിക്കാനും സ്വയം പകര്‍ത്താനും ആതിഥേയത്വം ഏറ്റെടുക്കുകയും ചെയ്യും. പഞ്ചസാരയടങ്ങിയ തന്മാത്രകള് പുതുതായി ഒത്തുചേരുന്ന പ്രോട്ടീനുകളെ തടയുന്ന ഈ പ്രക്രിയയിലേക്ക് വൈറസുകള്‍ കടക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചു.
ഈ കോട്ടിംഗ് പ്രക്രിയയെ ട്രിം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുന്ന ഒരു എന്‍സൈമിനെ തടയാന്‍ ഇന്‍ഹിബിറ്ററുകള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞതായും പഠനം വ്യക്തമാക്കുന്നു. ഇത് വൈറസുകളുടെ തുടര്‍പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സഹായകരമാണെന്നും യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി വകുപ്പിലെ പ്രൊഫസര്‍ ഗിദിയോന്‍ ഡേവീസ് പറഞ്ഞു. സമീപഭാവിയില്‍ ഈ ആശയം സാര്‍സ് – കോവിഡ് പ്രതിരോധത്തില്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.