in

വീണ്ടും മയക്കുമരുന്നു വേട്ട: രണ്ടുപേര്‍ പിടിയില്‍

Share this story

ചവറ ശങ്കരമംഗലത്തു നിന്ന് ന്യൂ ജനറേഷന്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ സിറ്റി പോലീസ് പിടിക്കൂടി. ശാസ്താംകോട്ട പെരുവേലിക്കര കരുന്തോട്ടുവാ പറങ്കിമാംവിള പുത്തന്‍ വീട്ടില്‍ അഭിജിത്ത് (23), പെരുമ്പാവൂര്‍ മുടിക്കുര്‍ വരുതനാട്ട് ഹൗസില്‍ ജിത്തു സണ്ണി (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം മയക്കുമരുന്നുമായി ഒരാളെ കരുനാഗപ്പള്ളിയില്‍ നിന്നു പിടികൂടിയിരുന്നു. സിന്തറ്റിക്സ് ഡ്രക്സ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് ഇവരില്‍ നിന്നു പിടികൂടിയത്.

ബംഗ്ലൂരില്‍ നിന്നുകൊണ്ടുവരുന്ന മയക്കുമരുന്നു വിദ്യാത്ഥികള്‍ക്കായി വില്‍പനയ്ക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കൊല്ലം. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന് ലഭിച്ച വിവരം ഡിസ്ട്രക്ട് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന് കൈമാറുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി.എം.എനസീര്‍, ഡി.സി.ആര്‍.ബി., എ.സി.പി. എം. അനില്‍കുമാര്‍, ചവറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദീന്‍, എസ്.ഐ.മാരായ ജയകുമാര്‍, സുകേശന്‍, സജു, സിനു, ബൈജു ജെറോം, റിബു, മനു, രതീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപന അധികൃതരുടേയും രക്ഷകര്‍ത്താക്കാളുടേയും ഭാഗത്തുനിന്നും കൂടുതല്‍ ജാഗ്രത ഉണ്ടാകണമെന്നും ലഭിക്കുന്ന വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.

ചക്ക വിഭവങ്ങള്‍ കഴിക്കു, കാന്‍സറിനെ ജീവിതത്തില്‍ നിന്ന് അകറ്റൂ! (Chemotherapy & Hair loss)

മദ്യലഹരിയില്‍ നിന്ന് മരണലഹരിയിലേക്ക്