സൂര്യപ്രകാശമേല്‍ക്കുന്ന ഡോലിചെയ്യുന്നവര്‍ക്ക് തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുധത്തിന് (നോണ്‍ മെനോമ സ്‌കിന്‍ കാന്‍സര്‍ ) കൂടുതല്‍ സാധ്യതയെന്ന് പഠനം. ഇത്തരം അര്‍ബുധത്താല്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന പുറംജോലികളില്‍ ഏര്‍പ്പെടുന്നവരാണ്.
ലോകാരോഗ്യസംഘടന (ഡബ്ലു.എച്ച്.ഒ) അന്താരാഷ്ട തൊഴില്‍ സംഘടന ( ഐ.എല്‍.ഒ)എന്നിവയിലെ ഗവേഷണ സംഘത്തിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. 2019-ല്‍ 183 രാജ്യങ്ങളിലായി സൂര്യപ്രകാശമേറ്റ് ജോലിചെയ്ത 19,000 പേരുട
െമരണത്തിന് കാരണമായത് തൊലിപ്പുറത്തെ അര്‍ബുധമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്‍മാരുമാണെന്ന് എന്‍വയണ്‍മെന്റ് ഇന്റര്‍നാഷണല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
10,088 മരണങ്ങളാണ് 2000-ല്‍ ഉണ്ടായിരുന്നത്. 2019-ല്‍ അത് ഏകദേശം ഇരട്ടിയായി.15 വയസോ അതില്‍ കൂടുതലോ ഉള്ള 160 കോടി ജനങ്ങള്‍ അള്‍ട്രാവയലറ്റ് വികരണത്തിനു വിധേയരായി ലോകത്ത് പുറംതൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്.
22 രാജ്യങ്ങളിലായി 2.9 ലക്ഷം ആളുകളില്‍ പഠനം നടത്തിയാണ് ഫലം പ്രസിദ്ദീകരിച്ചത്. 1996 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31നും ഇടയിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. സൂര്യപ്രകാശമേറ്റ് പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപുടികള്‍ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.