ആദ്യ രണ്ടു വയസ്സില്‍ തന്നെ വൈകല്യ സാധ്യതകള്‍ തിരിച്ചറിയുകയും ആരംഭത്തിലെ തന്നെ ചികില്‍ത്സകളും തെറപ്പികളും വേണം. ഇങ്ങനെ നല്‍കിയാല്‍ കുട്ടികളില്‍ കടുത്തതും വൈകല്യം തീവ്രമായ അവസ്ഥയിലേക്ക് പോകാതിരിക്കും. ബൗദ്ധിക വെല്ലുവിളികള്‍ മാത്രമല്ല എല്ലാത്തരം വൈകല്യങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. അതു കൊണ്ട് കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കുഞ്ഞ് ഗര്‍ഭത്തിലായിരിക്കുമ്പോഴുണ്ടാകുന്ന 10 മാസത്തിനൊപ്പം ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൂടി ചേരുമ്പോഴുള്ള കാലയലളവാണിത്.
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളില്‍ 80 ശതമാനത്തിനും കാരണം ശരിയായ സ്റ്റിമുലേഷന്‍ (നളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ട ഉത്തേജനം ലഭിക്കാത്തതാണ്. അഞ്ച് ശതമാനം വൈകല്യങ്ങള്‍ ജനിതകമായ കാരണങ്ങളാലും മെറ്റബോളിക് ക്രമക്കേടുകളാലും ഗര്‍ഭക്കാലത്ത്് അമ്മയ്ക്കുണ്ടാകുന്ന അണുബാധകളാലും സംഭവിക്കുന്നതാണ്.വൈകല്യങ്ങള്‍ തടയാന്‍ പ്രസനത്തിന് മുന്‍പേ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിവാഹിതരാകുന്ന അന്ന്് മുതല്‍ അല്ലെങ്കില്‍ ഗര്‍ഭധാരണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോള്‍ തന്നെ ഫോളിക് ആസിഡും അയണും കഴിക്കുക. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ പ്രശ്‌നങ്ങളെ തടയുന്നു.ഇപ്പോള്‍ ഗര്‍ഭിണിയാകുമ്പോഴാണ് ഫോളിക് ആസിഡ് കഴിച്ച്് തുടങ്ങുന്നത്. ആദ്യത്തെ 24 ദിവസം കുഞ്ഞിന്റെ തലച്ചോര്‍ വികാസം നിര്‍ണ്ണയകമാണ്. മിക്കവാറും നിര്‍ണ്ണയകമായ ആ 24 ദിവസം കഴിഞ്ഞായിരിക്കും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. രണ്ടാമതായി റുബെല്ല പോലുള്ള കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെ തടയാന്‍ വാക്‌സിന്‍ എടുക്കാം. അമ്മക്ക് ഇന്‍ട്രാ യൂട്ടറൈന്‍ ്അണുബാധയുണ്ടാകാതെ ശ്രദ്ധിക്കുക. ഗര്‍ഭത്തിന്റെ 18 ആഴ്ച്ചകളില്‍ സാധാരണയായി നടത്തുന്ന അനോമലി സ്‌കാന്‍ കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നു. ജനിതക വൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ളത് അറിയാന്‍ വിദഗ്ധ പരിശോധനകള്‍ ലഭ്യമാണ്.
മാസം തികയാതെയാണോ പ്രസവിച്ചതെങ്കിലോ കുഞ്ഞിന് തൂക്കം കുറവാണെങ്കിലോ തലച്ചോറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെ ചില പരിശോധനകള്‍ ചെയ്യണം. വൈകല്യ സാധ്യതകള്‍ ഉണ്ടെങ്കില്‍ കുഞ്ഞിനെ ഡവലപ്പ്‌മെന്റ്ല്‍ തെറപ്പിസ്റ്റിനെ കാണിക്കുകയും ചെയ്യണം. കുഞ്ഞ് ജനിച്ച്് 2,4,6,8 മാസങ്ങളിലെ വളര്‍ച്ചീനാഴിക കല്ലുകള്‍ പ്രധാനമാണ്. രണ്ട് മാസം കുഞ്ഞ് മുഖത്ത് നോക്കി ചിരിക്കണം. നാലാം മാസം കഴുത്തുറക്കണം. ആറാം മാസം കമഴ്ന്ന്് വീഴണം. എട്ടാം മാസം ഇരിക്കണം. ഒരു വയസ്സില്‍ നില്‍ക്കണം. കൂടാതെ കുഞ്ഞ് കാണുന്നു, കേള്‍ക്കുന്നു, ശ്രദ്ധിക്കുന്നു എന്നും ഉറപ്പാക്കണം. ഈ നാഴികകല്ലുകള്‍ എത്താതിരുന്നാലോ എന്തെങ്കലും സംശയം തോന്നിയാലോ ഉടനെ ശിശുരോഗവിദഗ്ധരെയോ ഡവലപ്പമെന്റ് തെറപ്പിസ്റ്റിനെയോ കാണിക്കണം