കുടിക്കില്ല വലിക്കില്ല ഡയറ്റിംഗ് ജിം എല്ലാം പക്ഷേ ശബരിക്ക് എങ്ങനെ ഇത് സംഭവിച്ചു
ശബരീനാഥിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയല്‍ ലോകം. ഒരു ദുശീലവും ഇല്ലാത്ത വ്യക്തിയാണ് ശബരീനാഥ്. മാത്രമല്ല വ്യായാമം ദിനചരിയായി കൊണ്ടുനടന്നിരുന്ന ആളും കൂടിയായിരുന്നു. ശബരീനാഥിന്റെ മരണം സീരിയല്‍ മേഖലക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ബാഡ്മിന്റണ്‍ കളിക്കുന്ന സമയത്താണ് ശബരീനാഥിന് കാര്‍ഡിയാക്കറസ്റ്റ് സംഭവിച്ചത്.
ബാഡ്മിന്റനും കാര്ഡിയാക്കറസ്റ്റും തമ്മില്‍ ബന്ധമില്ലെങ്കിലും കായികാധ്വാനവും ഇതും തമ്മില്‍ ബന്ധമുണ്ടെന്നത് ഒരു മെഡിക്കല്‍ യാഥാര്‍ത്ഥ്യമാണ്. വളരെ പ്രശസ്തരായ കായിക താരങ്ങള്‍ക്കൊക്കെ ഇതുപോലുള്ള മരണം സംഭവിച്ചിട്ടുണ്ട്.
അല്ല എന്നാല്‍ ഇതോടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം കൂടിയുണ്ട്
അയോണ്‍ ചാലുകളില്‍ വരുന്ന വ്യത്യാസമനുസരിച്ച് ഇലക്ട്രിക്കല്‍ കറന്റ് കൃത്യമായ താളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആണ് ഹൃദയം ആരോഗ്യത്തോടെ മുന്നോട്ട് പോകുന്നത്. വളരെ ചെറുപ്പക്കാര്‍ക്ക് വരെ വരാം ഈ സാഹചര്യം. വേണ്ടിറിക്കുലര് ഫബ്രില്ലേഷന് എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ തലച്ചോറിലേക്ക് രക്തം എത്താതെ വന്നാല്‍ ആളു മരിക്കും. ആളുകള്‍ അറിഞ്ഞ് ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
ഈ സാഹചര്യങ്ങള്‍ക്ക് ഒരു പരിഹാരം കൂടി പറയുകയാണ് ഡോക്ടര്‍മാര്‍. പൊതുഇടങ്ങളില്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഡിഫെബ്രുലേറ്റര്‍ വെക്കുക എന്നതാണ് ഒരേയൊരു പരിഹാരം. മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന് ഷോക്ക് അല്ലെങ്കില്‍ ഇലക്ട്രിക് പള്‍സ് നല്കി സാധാരണ നിലയില്‍ ആക്കുക എന്നതാണ് ലക്ഷ്യം. അത് മാത്രം പോരാ കാര്‍ഡിയാക്കറസ്റ്റ് ആണോ എന്ന് തിരിച്ചറിയാന്‍ ഉള്ള അപബോധം കൂടി പൊതു ജനങ്ങള്‍ക്ക് വേണ്ടത് അനിവാര്യമാണ.് വിദേശരാജ്യങ്ങളില്‍ വിമാനത്താവളങ്ങള്‍, തീയറ്റര്‍, മൈതാനങ്ങള്‍, അങ്ങനെ പൊതു ഇടങ്ങളില്‍ എല്ലാം ഓട്ടോമാറ്റിക് എക്സ്റ്റേണല്‍ ഡിഫെബ്രുലെറ്റര് ഉണ്ട്.
വിനോദങ്ങളുടെതല്ല ഒളിഞ്ഞിരിക്കുന്ന മറ്റു രോഗ സാഹചര്യങ്ങളും ഇത്തരം മരണത്തില്‍ കൊണ്ടെത്തിക്കാം. ഇടവേളകളില്‍ ഹൃദയത്തിന് കൃത്യമായ പരിശോധനയും ചികിത്സയും നടത്തി ഇത്തരം പെട്ടന്നുള്ള മരണങ്ങള് ഒഴിവാക്കാം.