സ്താര്‍ബുദം ബാധിക്കാനുള്ള സാധ്യത വലിയ തോതില്‍ തടയുന്ന ഗുളികകളുമായി ബ്രിട്ടന്റെ ആരോഗ്യ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്.
സ്തനാര്‍ബുദ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന അനാസ്ട്രസോള്‍ ഗുളികയാണിത്. അനാസ്ട്രസോളിന്റെ ഉപയോഗം ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദ സാധ്യത 50 ശതമാനത്തോളം കുറച്ചെന്ന്് പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതോടെ ഈ ഗുളിക പ്രതിരോധ മരുന്ന് എന്ന നിലയില്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്റെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സി അനുമതി നല്‍കി.
സ്‌ത്രൈണ ഹോര്‍മോണിയയായ ഈസ്ട്രജന്റെ ഉത്പാദനത്തിന് സഹായിക്കുന്ന എന്‍സൈമായ അരോമാറ്റേസിനെ തടഞ്ഞാണ് അനാസ്ട്രസോള്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നത്.
മരുന്നിന്റെ ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിക്കുന്ന മെഡിസിന്‍സ് റീപര്‍പ്പസിങ് പ്രോഗ്രാമിന് 2021-ല്‍ ബ്രിട്ടന്‍ തുടക്കമിട്ടിരുന്നു. ഈ പദ്ധതി പ്രകാരം നടത്തിയ പരീക്ഷഷണമാണ് അനാസ്ട്രസോളിനെ പ്രതിരോധ മരുന്നാക്കാം എന്ന കണ്ടത്തെലില്‍ എത്തിച്ചത്.ഈ പദ്ധതി പ്രകാരം ഉപയോഗ ലക്ഷ്യം മാറഅറിയ ആദ്യ മരുന്നാണിത്.