in ,

സൗദിയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മലയാളികളുടെ മരണ സംഖ്യ 38 ആയി

Share this story


മലപ്പുറം സ്വദേശിയായ യുവാവ് ഒരാഴ്ചയായി ചികിത്സയിലായിരുന്നു

സൗദിയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം അല്‍ഹസ്സയില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി യുവ എഞ്ചിനിയര്‍ മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍ ആണ് മരിച്ചത്. 30 വയസ്സ് പ്രായമായിരുന്നു. ഒരാഴ്ചയായി കോവിഡ് ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ പ്രൊജക്ട് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട് നാട്ടില്‍. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍.

ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ സൌദിയില്‍ മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 52 വയസ്സായിരുന്നു. ജിസാനിലെ ബൈശില്‍ വെച്ചായിരുന്നു മരിച്ചത്. പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കോവിഡ് ഫലം ഇന്നാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി

വരാനിരിക്കുന്നത് കൊറോണയേക്കാള്‍ മാരകം; മുന്നറിയിപ്പുമായി അമേരിക്കന്‍ ഡോക്ടര്‍