- Advertisement -Newspaper WordPress Theme
HEALTHഹൃദയ മിടിപ്പളക്കാം എളുപ്പത്തില്‍

ഹൃദയ മിടിപ്പളക്കാം എളുപ്പത്തില്‍

ഹ്യദയതാളം മണിക്കൂറുകളോളം തുടര്‍ച്ചയായി നിരീക്ഷിക്കാനും വ്യതിയാനങ്ങളുണ്ടെങ്കില്‍ കണ്ടെത്താനുമായി നടത്തുതാണല്ലോ ഹോള്‍ഡര്‍ ടെസ്റ്റ്. ഹ്യദയസംബന്ധമായ അസുഖം സംശയിക്കുവരിലും സ്‌ട്രോക്ക് ബാധിച്ചവരിലും മറ്റും 24 മണിക്കൂര്‍ നീളുന്ന ഈ പരിശോധനയ്ക്കു ഡോക്ട്ര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റായോ ഹോള്‍ട്ടര്‍ മെഷീന്‍ ഘടിപ്പിച്ചു വീട്ടിലേക്ക് അയച്ചുകൊണ്ടോ ടെസ്റ്റ് നടത്തു രീതി പലര്‍ക്കും പരിചിതവുമാണ്. കയ്യിലൊതുങ്ങുത്ര ചെറുതും ദൈനം ദിന ജീവിതത്തിന് ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുതുമായ ഡിസ്‌പോസബിള്‍ ഹോള്‍ട്ടറിനെകുടി നമുക്കു പരിചയപ്പെടാം.
ശരീരം അധികം അനങ്ങരുത് കുളിക്കരുത് തുടങ്ങി സാധാരണ രീതിയിലുളള പരിശോധനയ്ക്ക് പല നിബന്ധനകളുമുണ്ട്. ഇത്തരം കര്‍ശന നിയന്ത്രണങ്ങളില്ലെതാണ് ഡിസ്‌പോസബിള്‍ ഹോള്‍ട്ടറിന്റെ മെച്ചം. 2 ബാന്‍ഡ് എയ്ഡിന്റെ വലുപ്പം മാത്രമുളള ഇത് നെഞ്ചില്‍ ഒട്ടിച്ചുവയ്ക്കാം. വസ്ത്രത്തിനടിയില്‍ ഒതുങ്ങിയിരിക്കും എന്നുളളതുകൊണ്ട് തന്നെ ദിവസേനയുളള ജീവിതചര്യകള്‍ ചെയ്യുന്നതിനോ സഞ്ചരിക്കുന്നതിനോ തടസ്സമില്ല.
സാധാരണ ഹോള്‍ട്ടര്‍ ഒരു ദിവസത്തേക്ക് ഉപയോഗിക്കുമ്പോള്‍ ഡിസ്‌പോസബിള്‍ ഹോള്‍ട്ടര്‍ 3 മുതല്‍ 7 ദിവസം വരെ തുടര്‍ച്ചയായി ഇസിജി റിക്കോര്‍ഡ് ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme