in , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , ,

ഹൈപ്പര്‍ ടെന്‍ഷന്‍ മറികടക്കേണ്ടത് എങ്ങനെ

Share this story

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍.ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നത് തിരിച്ചറിയാന്‍ പോലും കഴിയാത്തതിനാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നത് വെല്ലുവിളി നിറഞ്ഞതാണ്,അതിനാലാണ് ഇത് ‘നിശബ്ദ കൊലയാളി’ എന്ന് പൊതുവെ അറിയപ്പെടുന്നത്ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ശരീരങ്ങളെ ദോഷകരമായി ബാധിക്കും എന്നത് വളരെയധികം പ്രധാനപ്പെട്ട വസ്തുതയാണ്.വിവിധ അവശ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന നമ്മുടെ ശരീരത്തിലെ ഫില്‍ട്ടറുകളാണ് വൃക്കകള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ വൃക്കകളെ തകരാറിലാക്കും എന്ന് അറിയുക.

സോഡിയം (ഉപ്പ്) കുറഞ്ഞതും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍ എന്നിവ കൂടുതലുള്ളതുമായ ഭക്ഷണക്രമം സ്വീകരിക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.പതിവായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി കൃത്യമായ വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. മദ്യം ഉപഭോഗം കുറയ്ക്കുക : നിങ്ങള്‍ മദ്യം കഴിക്കുന്ന വ്യക്തിയാണെങ്കില്‍, ഒരു കാര്യം ശ്രദ്ധിക്കാ, മദ്യപാനമെന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുന്നു.

പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാര്യമായി ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തിയേക്കാവുന്ന സ്‌ട്രെസ് ലെവലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ധ്യാനം, ആഴത്തിലുള്ള ശ്വസനം അല്ലെങ്കില്‍ യോഗ പോലുള്ള മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കുക. കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുക: നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിച്ച പ്രകാരം രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുക, രക്തസമ്മര്‍ദ്ദം കൃത്യമായി നിരീക്ഷിക്കെണ്ടതും അത്യാവശ്യമാണ്.

ഗര്‍ഭധാരണം ഹാര്‍ട്ട് അറ്റാക്ക് കാരണമാകുമോ

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിച്ചില്ലെങ്കില്‍ വ്യക്ക പണി മുടക്കും