in , , , , , , , , ,

10 ലക്ഷം പേര്‍ക്ക് ഇന്ന് സിപിആര്‍ പരിശീലനം; രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകള്‍

Share this story

ഡല്‍ഹി: കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിനുള്ള കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) പരിശീലിപ്പിക്കുന്നതിനായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകള്‍ സംഘടിപ്പിക്കും. 10 ലക്ഷം പേര്‍ക്കു പരിശീലനം നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചത്.

നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി കേരളത്തില്‍ 48 കേന്ദ്രങ്ങളില്‍ നടക്കും. മെഡിക്കല്‍ കോളജുകള്‍, ഫാര്‍മസി, നഴ്‌സിങ് കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം.

തണുത്തവെള്ളത്തിലെ കുളിക്ക് ഗുണങ്ങള്‍ നിരവധി

ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; എങ്ങനെ പ്രതിരോധിക്കാം