in

16 കിലോ കഞ്ചാവ് പിടികൂടിയ ജാക്ക് പോലീസിലെ പുലി

Share this story

കഴിഞ്ഞ ദിവസം തമ്പാനൂര്‍ പോലീസ് 16 കിലോ കഞ്ചാവ് പിടികൂടിയത് ലഹരിമരുന്ന് പിടികൂടുന്നതില്‍ പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ. കഴിഞ്ഞ ജനുവരി 26 നു റെയില്‍വേ പൊലീസിനു ലഭിച്ച മിടുക്കനായ പൊലീസ് നായയാണ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട ജാക്ക്. മാസം ഒന്ന് കഴിയുന്നതിനു മുന്‍പ് തന്നെ താന്‍ പുലിയാണെന്നു കഞ്ചാവ് വേട്ടയിലൂടെ ജാക്ക് തെളിയിച്ചു. ലഹരി വസ്തുക്കള്‍ മാത്രം മണത്തു കണ്ടുപിടിക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച നായയാണ് ജാക്ക്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആളിനെയും പിടികൂടാന്‍ റെയില്‍വേ പൊലീസിനായി.

ഇന്നലെ പുലര്‍ച്ചെ എത്തിയ വിവേക് എക്‌സ്പ്രസില്‍ കഞ്ചാവുമായി എത്തിയ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അഭിരാജ് (22) ആണ് പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് ഇയാള്‍ കഞ്ചാവ് തലസ്ഥാനത്ത് എത്തിച്ചത്. 3 പൊതികളിലായി രണ്ടു ബാഗുകളില്‍ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . ആന്ധ്രയിലെ രാജമുണ്ട്രയില്‍ നിന്നാണു കഞ്ചാവ് വാങ്ങിയത്. ഇവിടെ കഞ്ചാവ് ഭദ്രമായി പൊതിഞ്ഞു നല്‍കുന്ന സംവിധാനമുണ്ട്. പായ്ക്കിങ്ങിനു പൊതി ഒന്നിനു 2000 രൂപ നല്‍കണം. രണ്ടു ഗ്രാം കഞ്ചാവ് പൊതിക്ക് ചില്ലറ വില്‍പന വില 50 രൂപയാണ്. പിടിച്ചെടുത്ത കഞ്ചാവിന് ഈ നിലയില്‍ ലക്ഷങ്ങള്‍ വില വരുമെന്നു റെയില്‍വേ പൊലീസ് പറഞ്ഞു.

മലയാളവും ഒറിയയും നന്നായി അറിയാവുന്ന പ്രതി മുന്‍പും കഞ്ചാവ് കടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിന്‍കര എന്നീ പ്രദേശങ്ങളിലേക്കുള്ള വിതരണക്കാരെ കാത്ത് റെയില്‍വേ വെയ്റ്റിങ് റൂമില്‍ നില്‍ക്കവെയാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുല്‍ കലാം, എസ്എച്ച്ഒ എന്‍.സുരേഷ് കുമാര്‍ , എഎസ്‌ഐമാരായ നളിനാക്ഷന്‍ , പുഷ്‌കരന്‍ , സിപിഒമാരായ അനില്‍കുമാര്‍ , വിവേക്, ജെറോം,ഡോഗ്‌സ്‌ക്വാഡ് സിപിഒമാരായ സന്ദീപ്, സജിന്‍ എസ്.രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ആര്‍ത്തവമുണ്ടോ എന്നറിയാന്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം മാറ്റി പരിശോധന, പ്രതിഷേധം കത്തുന്നു

തേങ്ങാവെള്ളം കുടിച്ചും വണ്ണം കുറയ്ക്കാം!