- Advertisement -Newspaper WordPress Theme
HEALTHഅമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചത് 17പേർ, രോഗം സ്ഥിരീകരിച്ചത് 66പേർക്ക്

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചത് 17പേർ, രോഗം സ്ഥിരീകരിച്ചത് 66പേർക്ക്

തിരുവനന്തപുരം∙ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കില്‍ രോഗം ബാധിച്ചു മരിച്ചത് രണ്ടു പേര്‍ മാത്രമാണെന്നും 14 പേരുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു സംശയിക്കുന്നുവെന്നുമാണ് വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ തിരുത്തിയത്.

ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വകുപ്പ് ഇതിലും തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ഇന്നലത്തെ കണക്കില്‍ പറയുന്നത്. സെപ്റ്റംബര്‍ 12ന് രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 19 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് – 139. ഈ മാസം മാത്രം എലിപ്പനി മരണം 13 ആണ്. ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും ഡെങ്കുപ്പനി മൂലം 33 പേരും മരിച്ചു. പനിമൂലം 38 പേരും പേവിഷ ബാധ മൂലം 23 പേരുമാണ് മരിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme