പഴങ്ങൾ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് ബാലിയിൽ 27കാരി മരിച്ചു. മരിക്കുമ്പോൾ അവരുടെ ഭാരം 23 കിലോഗ്രാം മാത്രമായിരുന്നു.പഴങ്ങൾ കഴിച്ചതിൻ്റെ ഫലമായി ക്ഷീണം മൂലം മരിച്ച സ്ത്രീയുടെ കഥയാണിത്കുഴിഞ്ഞ കണ്ണുകൾ ,പുറത്തേക്ക് തള്ളി നിൽക്കുന്ന കോളർ ബോണുകൾ,മഞ്ഞ നഖങ്ങൾ വഷളാകുന്ന ആരോഗ്യം., കരോലിന ക്രസ്യാക്കിനെ(27) ഒന്ന് നോക്കിയപ്പോൾ അവരുടെ ആരോഗ്യത്തിന് എന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് വ്യക്തമായി.
ബാലിയിലെ ഒരു ഹോട്ടൽ മുറിയിൽ ക്രസ്യാക് മരിച്ചു. അവളുടെ മെലിഞ്ഞ അവസ്ഥ കണ്ടു ഹോട്ടൽ ജീവനക്കാർ പരിഭ്രാന്തനായി .ഒരു വൈകുന്നേരം ക്രസ്യാക്കിന് സ്വന്തമായി മുറിയിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ അകമ്പടി സേവിക്കേണ്ടി വന്നു എന്ന് ഒരു ജീവനക്കാരി പറഞ്ഞു .അവളുടെ ശരീരത്തിൽ പോഷകാഹാരക്കുറവിൻ്റെ ഗുരുതരലക്ഷണങ്ങൾ ഉണ്ടായിരുന്നു.
ചീഞ്ഞ പല്ലുകളും, മഞ്ഞനിറമുള്ള നഖങ്ങളും ഉള്ള അവളുടെ ശരീരത്തിൽ പോഷകങ്ങളുടെ കുറവിൻ്റെ ഗുരുതരമായ ലക്ഷണങ്ങൾ കാണിച്ചു. ആരോഗ്യം ക്ഷയിച്ചിട്ടും പഴങ്ങൾ കഴിക്കാൻ ക്രസ്യാക്ക് നിർബന്ധിതയായത് എന്തുകൊണ്ടാണെന്ന് സ്വാഭാവികമായും ഒരാൾ ചിന്തിച്ചേക്കാം.
യോഗയും വഗനിസവും പഠിക്കുന്നതിനിടയിൽ, അസംസ്കൃത പഴങ്ങളെ വളരെയധികം ആശ്രയിക്കുന്ന ഒരു നിയന്ത്രണ ഭക്ഷണക്രമമായ ‘ഫ്രൂട്ടേറിയനിസം’ അവൾക്ക് പരിചയപ്പെടുത്തി ഒടുവിൽ അത് സ്വീകരിച്ചു. ഹോട്ടലിൽ മൂന്നുദിവസം കഴിഞ്ഞപ്പോൾ ക്രസ്വാകിനെ ഒരു സുഹൃത്ത് വിളിച്ച് അവൾ വന്നതിനുശേഷം ക്രസ്യാക്കിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ ജീവനക്കാർക്ക് കൂടുതൽ സംശയം തോന്നി.മരണ സമയത്ത് ക്രസ്വാക്ക് മുറിയിൽ അനങ്ങാതെയും പ്രതികരിക്കാത്ത നിലയിലും കണ്ടെത്തി. അവളുടെ ഭാരം വെറും 23 കിലോഗ്രാം മാത്രമായിരുന്നു .
എക്സ്ട്രീം ഡയറ്റുകളുടെ ദോഷവശങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾ ഏഷ്യൻ ഹോസ്പിറ്റലിലെ അസോസിയേറ്റ് ഡയറക്ടറും ഇന്റെർണൽ മെഡിക്കൽ മേധാവിയുമായ ഡോക്ടർ സുനിൽ റാണയുമായി സംസാരിച്ചു .”വൈദ്യ മാർഗ്ഗ നിർദ്ദേശമില്ലാതെ ഫൂട്ടേറിയൻ ഡയറ്റ് പോലുള്ള എക്സ്ട്രീം ഡയറ്റുകൾ വളരെ അപകടമാണ്.”