ചുമ എന്നത് രോഗമല്ല, അതൊരു ലക്ഷണം മാത്രമാണ്.ശരീരത്തിന് എന്തോ പ്രശ്നമുണ്ടെന്നാണ് ചുമ സൂചിപ്പിക്കുന്നത്. ഈ ലക്ഷണത്തെ ശമിപ്പിക്കാന്‍ മലയാളികള്‍ ചിലവഴിക്കുന്നത് 300 കോടി രൂപയാണ്. മാസം 50 കോടിയുടെ ചുമരുന്നുകള്‍ കേരളത്തില്‍ വില്‍ക്കുന്നതായാണ് കെമിസറ്റ്സ് ആന്റ് ഡ്രഗ്ഗിസറ്റ് അസോസിയേഷന്‍ കണക്കാക്കുന്നത്. ഡോക്ടറുടെ കുറപ്പടി ഇല്ലാതെയാണ് ചുമ മരുന്നുകള്‍ വലിയ തോതില്‍ വില്‍ക്കുന്നത്. ലാഘവത്തോടെ സ്വയം ചികിത്സ നടത്തുന്നവരാണ് കൂടുതലും.
ചുമയക്ക് പിറകില്‍
ചുമയ്ക്ക് കാരണം ശ്വാസകോശ പ്രശ്നങ്ങളാകാം. ക്ഷയം കാന്‍സര്‍, ആസ്മ, സി.ഒ.പി.ഡി തുടങ്ങിയ രോഗങ്ങളും ചുമയുണ്ടാക്കും. മറ്റു അമുബാധകളും ഹൃദയത്തിനോ ദഹനവ്യവസ്ഥയിലോ നാഡീ തകരാറുകളോ ചുമയ്ക്ക് കാരണമാകാം. അടിസ്ഥാന രോഗം എന്താണെന്ന് നിര്‍ണയിച്ചുവേണം ചികിത്സിക്കാന്‍.
അളവ് പ്രധാനം
ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന മരുന്നായാലും നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍കൃത്യമായ അളവില്‍ മാത്രമേ കഴിക്കാകു. സ്വയം ചികിത്സിക്കുന്നവര്‍ക്ക് ഡോസിനെ കുറിച്ചൊ ധാരണയുണ്ടാവില്ല. പലര്‍ക്കും മരുന്നിനോട് വിധേയത്വം വന്നു ചേരുന്നു.
എല്ലാമരുന്നും ഒന്നല്ല
ചുമ മരുന്ന് രണ്ട് വിധത്തിലുണ്ട്. ചുമയെ തടഞ്ഞ് നിര്‍ത്തുന്ന സപ്രസന്റ് കഫം ഇളക്കി പുറത്തേക്ക് എത്തിക്കുന്ന എക്സ്പെക്റ്റോറെന്റ് എന്നിങ്ങനെ. ജലദോശം ചുമ മൂക്കൊലിപ്പ് അലര്‍ജി എന്നിവയ്ക്കൊക്കെ വിവിധ മരുന്നുകളുടെ മിശ്രതവും വിപണിയിലുണ്ട്. ഇതില്‍ പല മിശ്രിതങ്ങളും അശാസ്ത്രീയമാണെന്ന് വിലയിരുത്തലുണ്ട്. അനാവശ്യമായി മരുന്നുകള്‍ ശരീരത്തില്‍ എത്തുന്നതിന് ഇത് വഴിവെക്കുന്നു. ഇതില്‍ 14 മരുന്ന് മിശ്രിതങ്ങള്‍ നിരോധനത്തിന്റെ അരികിലാണ്.