ദാമ്പത്യജീവിതത്തിൽ ലെെംഗികതയുടെ പങ്ക് ചെറുതല്ല. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു ലൈംഗികത.അത് കൊണ്ട് തന്നെ സ്ത്രീയുടെയും പുരുഷന്റെയും ഒരേപോലുള്ള ഇടപെടൽ അനിവാര്യമാണ്.സെക്സ് പുരുഷനെ മാത്രം തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. സെക്സിൽ സ്ത്രീകൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് പുരുഷന്മാർ നിർബന്ധമായും അറിയണം.
1️⃣.നല്ല സ്നേഹത്തോടെയുള്ള സംസാരവും സമീപനവും – സ്ത്രീകൾ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് നല്ല സംസാരം. ലൈംഗിക ബന്ധത്തിലേക്ക് കടക്കും മുൻപ് വളരെ ശാന്തമായിട്ടുള്ള സംസാരമാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. സ്നേഹവും പ്രണയവും നിറഞ്ഞതുമായ സംസാരം ഏതൊരു സ്ത്രീയും പുരുഷന്മാരിൽ നിന്ന് ആഗ്രഹിക്കുന്നു.
2️⃣.വെെകാരിക ബന്ധം – സ്ത്രീകളെ സംബന്ധിച്ച് സെക്സ് എപ്പോഴും ഒരു വെെകാരിക ബന്ധമാണ് സൃഷ്ടിക്കുന്നത്. പുരുഷന്മാർ ചുംബനങ്ങൾ കൊണ്ട് മൂടണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.
3️⃣.സെക്സ് ഗൗരവമായി കാണേണ്ട ആവശ്യമില്ല – മിക്ക പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍ ഏര്‍പ്പെടാനോ തയ്യാറാകില്ല. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഇത്തരം രീതികളാണ്. നിങ്ങളുടെ ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാൻ ഓരോ പുരുഷനും മുൻകൈ എടുക്കണം.
4️⃣.ലൈംഗീകത യന്ത്രികമല്ല – പുരുഷന്മാർക്ക് വളരെ ചെറിയ സമയം കൊണ്ട് ലൈംഗിക ഉദ്ദെപനം ഉണ്ടാകുന്നു. എന്നാൽ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി തന്നെയിരിക്കണം.
5️⃣.രതിമൂര്‍ച്ഛ – ചില സ്ത്രീകൾ രതിമൂര്‍ച്ഛയിൽ എത്തുന്നതിനു ഒരുപാട് സമയം എടുക്കും. ചിലർക്ക് രതിമൂർച്ഛ അനുഭവയോഗ്യമാകണം എന്നില്ല.
6️⃣.കാൽപ്പനികമായ ലോകം – ലെെംഗികബന്ധം തുടങ്ങുന്നതിന് മുമ്പ് സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് പ്രധാനമായി ആഗ്രഹിക്കുന്നത് റൊമാന്റിക് മനോഭാവമാണ്. മാനസികപിരിമുറുക്കം കുറയ്ക്കാൻ സെക്സ് ഗുണം ചെയ്യും.
7️⃣.അഭിമാനം കൊള്ളുന്നു – ഭർത്താവിനൊപ്പം സെക്സിലേർപ്പെടുമ്പോൾ ഏതൊരു സ്ത്രീയും മനസിൽ സ്വന്തമായി ഞാൻ അഭിമാനിക്കുന്നുവെന്ന് പറയും. കിടക്കയിൽ അവരുടെ അഹന്തയെ ഉണർത്തുന്ന പുരുഷനെ സ്ത്രീകൾ ഇഷ്ടപ്പെടുന്നു. അവൾ കിടക്കപങ്കിടുമ്പോൾ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.നീ എത്ര സെക്സിയാണ് ഇതാണ് കിടക്കയിൽ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത്. ആ സമയം ഏതൊരു സ്ത്രീയും അഭിമാനം കൊള്ളുന്നു.