- Advertisement -Newspaper WordPress Theme
HEALTHശരീരത്തിലെ ഈ മാറ്റങ്ങളും, ഇടയ്ക്കിടെയുള്ള നടുവേദനയും പനിയും വകവയ്ക്കാതെ പോകരുത്; കിഡ്നി ക്യാന്‍സറാകാം

ശരീരത്തിലെ ഈ മാറ്റങ്ങളും, ഇടയ്ക്കിടെയുള്ള നടുവേദനയും പനിയും വകവയ്ക്കാതെ പോകരുത്; കിഡ്നി ക്യാന്‍സറാകാം

അരക്കെട്ടിന് മുകളിൽ, നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വിസര്‍ജ്ജനാവയവങ്ങളാണ് വൃക്കകള്‍.  ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കകള്‍ സഹായിക്കും. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.

കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും. മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, വൃഷണസഞ്ചിയിലെ വീക്കം, നടുവേദന പ്രത്യേകിച്ച് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. 

കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്. അതുപോലെ  വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, ഇടവിട്ടുള്ള പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme