in ,

സന്ധിവേദനകള്‍ മാറ്റാന്‍ ജ്യൂസുകള്‍

Share this story

പല കാരണങ്ങള്‍ കൊണ്ടും സന്ധിവേദനകള്‍ ഉണ്ടാകാം. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം സന്ധിവാതങ്ങള്‍ ശരീരത്തില്‍ പിടിപ്പെടുന്നത്. അധിക യൂറിക് ആസിഡ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് ഉണ്ടാക്കുന്നു. കണങ്കാല്‍, കാല്‍മുട്ട്, കണങ്കൈ, കൈമുട്ട് എന്നിവിടങ്ങളിലാണ് ഇവ തണുപ്പ് ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് വേദനയ്ക്കും, ബലഹീനതയും, ചൂട്, സന്ധികളില്‍ ചുവപ്പ് നിറം എന്നിവയ്‌ക്കൊക്കെ കാരണമാക്കുന്നു.  ഇത്തരം കഠിനമായ വേദനയ്ക്ക് വീട്ടു വൈദ്യങ്ങള്‍ ധാരാളം ഉണ്ട്. അതുപോലെ ചില ജ്യൂസുകള്‍ കുടിച്ചും സന്ധിവാതങ്ങള്‍ അകറ്റാം. സന്ധിവേദനമാറ്റുന്ന ജ്യൂസുകള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം..

കൈതച്ചക്കയും അല്‍പം മഞ്ഞള്‍പ്പൊടിയും ഇഞ്ചിയും ചെറിപ്പഴ ജ്യൂസും, തേനും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ എല്ലാ വേദനകളും മാറ്റി തരും.

രണ്ട് ക്യാരറ്റും, രണ്ട് പച്ച ആപ്പിളും, രണ്ട് സെലറിയും എടുത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

മൂന്ന് പച്ച ആപ്പിളും, ചെറിയ കുക്കുമ്പറും ചെറിയ കൈപ്പക്കയും ചെറിയ ചെറുനാരങ്ങയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കുക.

രണ്ട് ക്യാരറ്റും ചെറിയ കുക്കുമ്പറും ചെറിയ ബീറ്റ്‌റൂട്ടും ചെറിയ കഷ്ണം ചെറുനാരങ്ങയും എടുത്ത് ജ്യൂസ് ഉണ്ടാക്കാം.

ചെറിയ ബീറ്റ്‌റൂട്ടും, ചെറിയ കൈതച്ചക്കയും കുക്കുമ്പറും ചെറുനാരങ്ങയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

നാല് സെലറിയും ചെറിയ കൈതച്ചക്കയും ഇഞ്ചിയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം.

കരിക്കിന്‍ വെള്ളത്തിന്റെ  അഞ്ച് ഗുണങ്ങള്‍

മഴക്കാലത്തെ ചർമ്മ സംരക്ഷണം