in ,

ശരീരത്തില്‍ എത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണസാധ്യത; ജപ്പാനെ വലച്ച് മാരക ബാക്ടീരിയ; രോഗനിരക്ക് കുത്തനെ ഉയരുന്നു

Share this story

മനുഷ്യനില്‍ എത്തിയാല്‍ മരണം സംഭവിക്കാന്‍ ഇടയാകുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നു. മാരകമായ ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാൽ നാൽപത്തെട്ട് മണിക്കൂറിനുള്ളിൽ ജീവഹാനിക്ക് സാധ്യത എന്നാണ് പുറത്തുവരുന്ന വിവരം. 30 ശതമാനം മരണനിരക്കാണ് കണക്കാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ബാക്ടീരിയ പടര്‍ത്തുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് ബാധിച്ചത്. ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർ‌ട്ട് ചെയ്തത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. ചിലരിൽ കുറഞ്ഞ രക്തസമ്മർദം, പനി, സന്ധിവേദന, സന്ധിവീക്കം, തുടങ്ങിയവയ്ക്കു കാരണമാകാം.

അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ബാക്ടീരിയ എത്തിയാല്‍ ആന്തരികാവയവങ്ങളെയാണ് ബാധിക്കുന്നത്. ശ്വസന പ്രശ്നങ്ങൾക്കും കോശനാശത്തിനും ഇടവരുത്തുന്നു. രോഗി മരണത്തിലേക്ക് നീങ്ങുകയും ചെയ്യും.

മുഖത്തെ പാട് പോകാന്‍ ഉരുളക്കിഴങ്ങ്

ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം’; ജപ്പാനിൽ അപൂർവ്വ ബാക്‌ടീരിയ പടരുന്നു