തലച്ചോറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മനസിന്റെ ചലനം വഴിയാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നത്. മനസിന്റെ ചലനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രാണവായു ശരിയായ രീതിയിലും സുഗമമായും എളുപ്പത്തിലും പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണു തലച്ചോറിനടുത്തായി തന്നെ മൂക്ക്, ചെവി, വായ, കണ്ണ് എന്നീ അവയവങ്ങളെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ഈ അവയവങ്ങള്‍ അമിതമായോ, സാധാരണ രീതിയിലും കുറഞ്ഞോ പ്രവര്‍ത്തിക്കുമ്പോള്‍ മനസിന്റെ പ്രവര്‍ത്തനം തെറ്റുന്നു. ഇത് പലതരം രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിനെ ക്രമീകരിക്കുവാന്‍ പ്രാണവായുവില്‍ നിന്നും കിട്ടുന്ന ഊര്‍ജത്തിന്റെ ആവശ്യം മുഖ്യമാണ്. ഇതിനായി ലഘു പ്രാണായാമവും അനുലോമ, വിലോമ പ്രാണായാമവും ശീലിക്കുന്നതു വളരെ ഉത്തമമാണ്.
മനസിന്റെ ചലനത്തില്‍ അഞ്ചു വ്യത്യസ്ത ഭാവമാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
(1) സ്വസ്ഥമായ മനസ്
(2) അസ്വസ്ഥ മനസ് (ടെന്‍ഷന്‍)
(3) വിഷാദമനസ്
(4) വിഭ്രാന്തിയുള്ള മനസ്
(5) മനോരോഗമുള്ള മനസ്
ഈ അവസ്ഥകളില്‍ ഒന്നില്‍ നിന്നു വ്യതിചലിക്കുമ്പോഴാണു മറ്റ് അവസ്ഥകളിലേക്കു മാറുന്നത്. സ്വസ്ഥതയില്‍ നിന്നു മനസിനു മാറ്റം വരുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെ ടെന്‍ഷന്‍ എന്നും പറയുന്നു. ടെന്‍ഷന്‍ അനുഭവപ്പെടുമ്പോള്‍ തലച്ചോറില്‍ രക്തത്തിന്റെ ആവശ്യം കൂടിവരുന്നതിനാല്‍ മറ്റ് അവയവങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രക്തത്തിന്റെ അളവു കുറയാം. അപ്പോള്‍ ആ അവയവങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രക്തത്തിന്റെ അളവു കുറയാം. അപ്പോള്‍ അവയവങ്ങളില്‍ രോഗം വരാനിടയുണ്ട്. അസ്വസ്ഥതയില്‍ നിന്നു വിഷാദം, വിഭ്രാന്തി, മനോരോഗം എന്നിവയിലേക്കു മനസു മാറുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യവും സ്വഭാവവും ജീവിതരീതിയും മാറാനിടവരുന്നു. മനോരോഗമൊഴികെ മറ്റവസ്ഥകളെ ലഘുപ്രാണായാമത്തിലൂടെയും ലളിതയോഗകളിലൂടെയും മാറ്റിയെടുക്കാം.
പ്രകൃതിയെപ്പോലും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രധാന ഊര്‍ജമാണു പ്രാണവായു. ഈ പ്രാണവായുവിനെ നാം അറിഞ്ഞുകൊണ്ട് ഒരു നിശ്ചിതസമയം ശ്വാസോച്ഛ്വാസത്തിലൂടെ ശ്വാസകോശത്തില്‍ എത്തിക്കുമ്പോള്‍ സാധാരണ കിട്ടുന്ന ഊര്‍ജത്തിന്റെ ഇരട്ടി കിട്ടുന്നതിനാല്‍ തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തിക്കുന്നതിനും അതുവഴി ടെന്‍ഷന്‍, വിഷാദം, വിഭ്രാന്തി എന്നിവ മാറ്റിയെടുക്കുന്നതിനും കഴിയും. 21 ദിവസത്തെ പാക്കേജിലൂടെ ഈ രോഗാവസ്ഥകള്‍ മാറ്റിയെടുക്കാം.