മദ്യത്തിനും കഞ്ചാവിനും അടിമയായി വഴിവിട്ട ജീവിതം നയിച്ച മകന് എടുത്തത് സ്വന്തം പിതാവിന്റെ ജീവന്. ഇടുക്കി ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ്(കൊച്ചേട്ടന് 64 ) ലഹരിക്കടിമയയ മകന് രാഹുലിന്റെ ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ചത്. മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുവന്നു തെളിവെടുത്ത ശേഷം ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അമിതമായ ലഹരിക്ക് അടിമയാണു രാഹുലെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 9 നാണ് ജോസഫിനു മകന്റെ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. റബര്‍ ഷീറ്റുവിറ്റുകിട്ടിയ പണം പിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്നു ഓട്ടോറിക്ഷ വാങ്ങാന്‍ ഈ പണം വേണമെന്നാവശ്യപ്പെട്ടു ഇയാള്‍ പിതാവുമായി വഴക്കുണ്ടാക്കി പണം നല്കാന് വിസമ്മതിച്ചതോടെ പിതാവിനെ കിടപ്പുമുറിയില്‍ നിന്നു ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വലതു വശത്തെ രണ്ടു വാരിയെല്ല് ഒടിഞ്ഞു ഒരെണ്ണം ശ്വാസകോശത്തില്‍ തറഞ്ഞു കയറിയ നിലയില്‍ ജോസഫിനെ ആദ്യം മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മരിച്ചു. അവിവാഹിതനായ രാഹുല്‍ പലപ്പോഴും വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഇയാള്‍ സ്വന്തം പുരയിടത്തിലെ റബര്‍ ത്തോട്ടത്തിനു തീയിട്ടിരുന്നു. മകനെ ഭയന്നു മാതാവ് സാലി പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്. രാഹുലിന്റെ സഹോദരന് ഫോറസ്റ്റ് ഗാര്‍ഡായ നോബിളും സംഭവസമയത്തു വീട്ടിലില്ലായിരുന്നു. മുരിക്കാശേരി സി.ഐ സജില്‍ ലൂയിസ് എസ് ഐ ഏണസ്റ്റ് ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം
in FEATURES, SOCIAL MEDIA