രാജേഷ് രാധകൃഷ്ണന്‍
ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞ കാട്ടിനുള്ളിലെ ഒരു വെള്ളച്ചാട്ടം അതിനടുത്തായി ഒരു മരത്തടിയില്‍ തീര്‍ത്തൊരു വീട്, വെള്ളച്ചാട്ടത്തിലേക്ക് വെള്ളം കുടിക്കാന്‍ എത്തുന്ന കാട്ടുമൃഗങ്ങള്‍. ഒരു ഛായചിത്രത്തിലെന്നപോലെ പലരുടെയും സ്വപ്നങ്ങളിലെ കാഴ്ച്ച. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടം എനിക്ക് സമ്മാനിച്ചത് ഈ കാഴ്ച്ചയുടെ യഥാര്‍ഥ്യമുള്ള ദ്യശ്യമാണ്. സ്വപ്നലോകത്തിലെ കാഴ്ച്ച നേരിട്ട് കാണുമ്പോള്‍ അത് സമ്മാനിക്കുന്ന അനുഭൂതി അതു അനുഭവിച്ചിട്ടുള്ള സഞ്ചാരികള്‍ക്ക് മാത്രം മനസിലാക്കാന്‍ സാധിക്കുകയുള്ളു. അത് ഒരിക്കലും ക്യാമറകള്‍ പകര്‍ത്തിയെടുക്കുന്ന ചിത്രങ്ങള്‍ക്കോ യാത്ര വിവരണത്തിലെ വാക്കുകള്‍ക്കോ സാധിച്ചുവെന്ന് വരില്ല.
തൂവാനം വെള്ളച്ചാട്ടം
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. വെള്ളച്ചാട്ടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മൂന്നാറില്‍ ഏതു വേനല്‍ക്കാലത്തും ജലമുണ്ടാകും ഇവിടെ. 84 അടി ഉയരത്തില്‍നിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്. തമിവ്നാട് അതിര്‍ത്തിചേര്‍ന്നു കിടക്കുന്ന മഴ നിഴല്‍ പ്രദേശമായ ചിന്നാര്‍ വനമേഖല കേരളത്തിലെ കാലവസ്ഥയില്‍ നിന്നു തീര്‍ത്തും വിഭിന്നമാണ്. കേരളത്തിലെ കാലവര്‍ഷക്കാലത്തു വരള്‍ച്ച അനുഭവപ്പെടുന്ന ചിന്നാറില്‍ സസ്യങ്ങളുടെ പൂക്കലും തളിരിടലും വരെ വ്യത്യസ്‌കമായ സമയത്താണ്. തൂവാനത്തിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത് കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴില്‍ വരുന്ന ആലംപ്പെട്ടിയിലെ എക്കോ ഷോപ്പില്‍ നിന്നാണ്. ഇവിടെ നിന്നും ഇടതൂര്‍ന്ന കാട്ടിലൂടെയും ചെറിയൊരു പുഴയും മൂറിച്ച് കടന്ന് നാലു കിലോമീറ്റര്‍ ട്രക്കിംഗ് നടത്തുമ്പോള്‍ നമ്മള്‍ തൂവാനം എന്ന മായിക ലോകത്തെത്തും. ഇവിടെ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് താമസിക്കുന്നതിന് വനം വകുപ്പ് ഒരു മരവീട് തീര്‍ത്തിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ആക്രണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഒരു കരിങ്കല്‍ മതില്‍ക്കെട്ടിനുള്ളിലായിയാണ് ഈ വീടുള്ളത്. നേരത്തെ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ഒരു രാത്രിയും രണ്ടു പകലും ( ഉച്ചക്ക് 2 മണിമുതല്‍ അടുത്ത ദിവസം രാവിലെ 11 മണിവരെ) തൂവാനവും ലോഗ്ഹൗസും നമുക്ക് അഥിത്യമരുളും.
രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച നമ്മള്‍ മൂന്നാറില്‍ പുലര്‍ച്ചെ തന്നെ എത്തി. വേനല്‍ചൂടില്‍ കേരളം ഉരുകുമ്പോഴും രാവിലെ മൂന്നാറിലെ കുളിലേറ്റുകൊണ്ടുള്ള ബൈക്ക് യാത്രതന്നെ എനിക്കും എന്റെ സഹയാത്രികല്‍ ദിനലിനെയും വല്ലാതെ ത്രല്ലടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ചെറിയൊരു അപകടവും പറ്റി. വളവില്‍ വേഗതകുറക്കാതെ പോയപ്പോള്‍ ബൈക്ക് മറിച്ചു. അതിന്റെ ഫലമായി നമുടെ കാലുകള്‍ച്ച് ചെറിയൊരു സ്മരണിക സമ്മാനിമായി ലഭിക്കുകയും ചെയ്തു. എന്തായാലും അതിന്ശേഷം നമ്മള്‍ കുറച്ച് നന്നായി. എതായാലും ഉച്ചക്ക് ഒരു മണിക്ക് മുമ്പ് തന്നെ നമ്മള്‍ ആലംപ്പെട്ടിയിലെ ട്രക്കിംഗ് സ്റ്റാര്‍ട്ടിംഗ് പോയന്റിന്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടെ നിന്നും ഫോറസ്റ്റ് വാച്ചര്‍ ശിവയുടെ നേതൃത്വത്തില്‍ നമ്മുടെ യാത്ര 1.30 യോടെ തന്നെ ആരംഭിച്ചു. അങ്ങോട്ടുള്ള വഴി കയറ്റം കുറവും ഇറക്കം കൂടുതലുമാണ്. അതുകൊണ്ടു തന്നെ തൂവാനത്തിലേക്കുള്ള യാത്ര ആയാസരഹിതമായിരുന്നു. കൂടെ തൂവാനത്തെ കാണാനുള്ള ആവേശവും ഞങ്ങളുടെ കാലുകള്‍ക്ക് കൂടുതല്‍ വേഗത നല്‍കി. പാതിവഴി പിന്നിട്ടപ്പോള്‍ അങ്ങകലെ തൂവാനം തുളുമ്പുന്ന ശബ്ദം കേള്‍ക്കാം. താഴേക്ക് നോക്കിയാല്‍ പാമ്പാറൊഴുകുന്നത് കാണാം. അരമണിക്കൂറിനുള്ളി തന്നെ ട്രക്കിംഗ് ദൂരമായി നാലു കിലോമീറ്റര്‍ പിന്നിട്ടു ഞങ്ങള്‍ ആ മായിക ലോകത്തില്‍ പ്രവേശിച്ചു.
രാത്രക്ക് ഞങ്ങള്‍ക്കുള്ള ഭക്ഷണത്തിനായി ശിവ ഒരുക്കം തുടങ്ങിയപ്പോള്‍ നമ്മള്‍ തൂവാനത്തെ വാരിപുണര്‍ത്ത് അറുമാതിക്കുകയായിരുന്നു. അവസാനം തളര്‍ന്ന അവശരായ നമുക്കായി ചപ്പാത്തിയും വെജിറ്റബിള്‍ ശിവ റെഡിയാക്കിരുന്നു. അതും കഴിച്ച് കാട്ടിന്റെ കുളിരും വെള്ളച്ചാട്ടത്തിന്റെ കളകള ശബ്ദവും പിന്നെ രാത്രി കാട്ടില്‍ നിന്നും കേട്ട ചില അലര്‍ച്ചകളുടെയും തകരത്തിന്റെ പുറത്ത് കുരങ്ങുങ്ങകളോ മറ്റോ കയറിയതിന്റെ ശബദവും കേട്ട് അങ്ങനെ ഉറങ്ങിയത് ഏപ്പോഴന്നറിഞ്ഞില്ല. അടുത്തദിവസം രാവിലെ ആറുമണിക്ക് തന്നെ ഉണര്‍ന്ന സഹയാത്രികല്‍ ദിനല്‍ വാ പോകം വീണ്ടു വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എന്നു പറഞ്ഞു നില്‍ക്കുന്നു. പിന്നെ ഒന്നു ആലോചിച്ചില്ല ഇന്നലെ വെള്ളച്ചാട്ടത്തിന് താഴെയായിരുന്നെങ്കില്‍ ഇന്ന് വെള്ളാച്ചത്ത് മുകളിലേക്ക് കയറാം എന്നു കരുതി. അങ്ങനെ വെള്ളച്ചട്ടത്തിന് മുന്നിലും പിന്നിലുമുള്ള മായാലോകം ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിച്ചു.
അടുത്ത ദിവസത്തെ പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 10 മണിയോടെയാണ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചത്. ട്രക്കിംഗിനും താമസത്തിനും ഇടയില്‍ ഹനുമാന്‍ കുരങ്ങ് ഉള്‍പ്പെടെയുള്ള വിവിധയിനം കുരങ്ങുകളെയും വിവിധയിനം പക്ഷികളെയും ശലഭങ്ങളെയും കാണാന്‍ സാധിച്ചെങ്കിലും ആനയെയോ കാട്ടുപോത്തിനയോ കാണാന്‍ സാധിച്ചില്ലെന്ന വിഷമത്തോടെയായിരുന്നു മടക്കം. പക്ഷേ മടക്കയാത്ര അവസാനിക്കുന്നത് മുമ്പ് കുറച്ച് ആതിഥേയര്‍ നമുക്ക് മുന്നിലെത്തി. ഒരു കാട്ടുപോത്ത് കുടുംബം. രണ്ട് വലിയ കാട്ടുപോത്തും ഒരു കുട്ടി കാട്ടുപോത്തും ഞങ്ങളുടെ ആ പരാതി പരിഹരിച്ചു തന്നു.
താമസ സൗകര്യം
വെള്ളച്ചാട്ടത്തിന് സമീപം തന്നെ ലോഗ്ഹൗസില്‍ താമസിക്കാം. അതിന് രണ്ടു പേര്‍ക്ക് 3000 രൂപയാണ് വനംവകുപ്പ് ഈടാക്കുന്നത്. അധികം ആള്‍ക്കാര്‍ക്ക് 1000 രൂപ വിധം നല്‍കണം. ഇതില്‍ രണ്ടു നേരത്തെ വെജിറ്റേറിയല്‍ ഭക്ഷണവും ഉള്‍പ്പെടും. പരമാവധി 4 പേരെ ഉള്‍ക്കൊള്ളാല്‍ ലോഗ് ഹൗസിന് സാധിക്കും.
വഴി
കൊച്ചി- മൂന്നാര്‍-മറയൂര്‍-ചിന്നാര്‍ വഴി
ബുക്കിംഗ് വെബ്‌സൈറ്റ്
www.chinnar.org