ജന്‍ ഔഷധി മാതൃകയില്‍ രാജ്യത്ത് ആയുര്‍വേദ സ്റ്റോറുകളും വരുന്നു. രാജ്യത്തെ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ ആണ് ജന്‍ ഔഷധി.
ഇതിന്റെ സമാനമായ മാതൃകകളില്‍ ആയുര്‍വേദ മരുന്നുകളും ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള മരുന്നുകളും ഉള്‍പ്പെടുത്താനാണ് കേന്ദ്ര ആയുഷ് വകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്
ആയുഷ് വകുപ്പിന് കീഴിലുള്ള യോഗ, ആയുര്‍വേദം, നാച്ചുറപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയിലായി 170 തരം ചികിത്സകളെ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്.
താലൂക്ക് തലത്തില്‍ ആയിരിക്കും ജന്‍ ഔഷധി സമാന മാതൃകയിലുള്ള ആയുര്‍വേദ ഷോപ്പുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യ
പ്പെടുന്നത്.ഇത്തരത്തില്‍ ആയുര്‍വേദ ഷോപ്പുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനും പര്‍ച്ചേസ് കമ്മിറ്റിക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്.