spot_img
spot_img
HomeHEALTHകൊറോണ വൈറസ്: തലസ്ഥാനത്ത് കനത്ത ജാഗ്രത, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക്...

കൊറോണ വൈറസ്: തലസ്ഥാനത്ത് കനത്ത ജാഗ്രത, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് പോകരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയും ചുമയും ഉള്ളവര്‍ പൊങ്കാലയിടാന്‍ വരരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗബാധിത മേഖലയിലുള്ളവരും പൊങ്കാലയിടാന്‍ പോകരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പൊങ്കാല നടക്കുന്ന സമയങ്ങളില്‍ വീഡിയോ ചിത്രീകരിക്കും. പൊങ്കാല ഇടുന്നവരിലാര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ അടുത്തിടപഴകിയവരെ കണ്ടെത്താനാണിത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നും, പൊങ്കാല ഇടാന്‍ വന്ന വിദേശിയരെക്കുറിച്ച് തിരുവനന്തപുരം കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊങ്കാലയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് 23 ആരോഗ്യ വകുപ്പ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.12 ആംബുലന്‍സ്, അഞ്ച് ബൈക്ക് ആംബുലന്‍സ് എന്നിവ സജ്ജമാണ്. പൊങ്കാല നടക്കുന്ന വാര്‍ഡുകളില്‍ പ്രദേശികളെ ഉള്‍പ്പെടുത്തി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും പനിയോ മറ്റോ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

- Advertisement -

spot_img
spot_img

- Advertisement -