- Advertisement -Newspaper WordPress Theme
HEALTHപുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസർ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസർ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന അസുഖമാണിത്. വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ, പുരുഷന്മാരിൽ ഏറ്റവും സാധാരണമായി ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

പല അർബുദങ്ങളും തുടക്കത്തിൽ തന്നെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും നിശബ്ദത പാലിക്കുന്നു. അതിനാൽ തന്നെ നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണ്.  അതിൻ്റെ അപകട ഘടകങ്ങൾ, ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ എന്നിവ മനസ്സിലാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രാശയത്തിന് താഴെയും മലാശയത്തിന് മുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്. 

പുരുഷന്മാരിലെ ക്യാൻസറുകളിൽ രണ്ടാമൻ 

ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.  പ്രായം, വംശം, ജനിതകം എന്നിവ അനുസരിച്ച് അപകടസാധ്യതകൾ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അപകടസാധ്യതയുള്ളവർ പ്രായം കൂടുന്നതിനനുസരിച്ച്  അപകടസാധ്യത വർദ്ധിക്കുന്നു. വംശം അനുസരിച്ചും സാധ്യത വർധിക്കും. ആഫ്രിക്കൻ-അമേരിക്കൻ പുരുഷന്മാർക്കാണ് ഏറ്റവും സാധ്യത. വൈറ്റ്സ്, ഹിസ്പാനിക്, ഏഷ്യൻ പുരുഷന്മാർ എന്നിവർക്കു യഥാക്രമം സാധ്യത കൂടുതലാണ്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും, അതേസമയം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിൽനിന്ന് സംരക്ഷണം നൽകും. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്ന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ,  അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനൊപ്പം  പുകവലിയും പൊണ്ണത്തടിയും ഉണ്ടെങ്കിൽ അതും  കാരണമായേക്കാം.

പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും രോഗലക്ഷണങ്ങളുണ്ടാകില്ല. പലപ്പോഴും മൂത്രാശയ സംബന്ധമായ  ദുർബലമായ മൂത്രപ്രവാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിൽ രക്തം തുടങ്ങി  പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോഴാണ് ഇത് കണ്ടെത്തുക. രോഗം മൂർച്ഛിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്തേക്കാം.

രോഗനിർണയം

മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ  അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ റെസ്റ്റുകളിലൂടെ രോഗ സാധ്യതയും കാൻസർ വ്യാപനവും കണ്ടെത്താം. പ്രോസ്റ്റേറ്റിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ ബയോപ്സി ചെയ്യുന്നത് വഴി   ക്യാൻസർ ഗ്രേഡും എത്ര വികസിക്കാൻ സാധ്യതയുണ്ടെന്നും നിര്ണയിക്കാം.

ചികിത്സ

റാഡിക്കൽ പ്രോസ്റ്റെക്ടമി ശസ്ത്രക്രിയ ആണ് ഏറ്റവും സാധാരണയായി ചെയ്യുന്ന ചികിത്സ. പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിളുകൾ പൂർണ്ണമായി നീക്കംചെയ്യുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ട്യൂമർ പൂർണ്ണമായും  നീക്കം ചെയ്യുന്നതിനാൽ മിക്ക രോഗികൾക്കും ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഫോളോ-അപ്പ് മാത്രമേ ആവശ്യമുള്ളൂ. 

മിനിമലി  ഇൻവേസീവ് ശസ്ത്രക്രിയകളിൽ, റോബോട്ടിക് റാഡിക്കൽ പ്രോസ്റ്ററ്റെക്ടമിയാണ് നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഏറ്റവും വിജയകരമായ ചികിത്സാരീതി. റോബോട്ടിക് സർജറിയിൽ  വളരെ ചെറിയ മുറിവുകളിലൂടെ ഗ്രന്ഥിയെ കൃത്യമായി നീക്കം ചെയ്യുന്നു. കുറഞ്ഞ വേദനയും കുറഞ്ഞ രക്തനഷ്ടവും കുറഞ്ഞ ആശുപത്രി വാസവും ആണ് ഇതിന്റെ സവിശേഷത.

കൃത്യതയ്ക്കും വേദന കുറയ്ക്കുന്നതിനും വേഗത്തിലുള്ള പുനരുജ്ജീവനത്തിനുമായി റോബോട്ടിക് റാഡിക്കൽ പ്രോസ്റ്റെക്ടോമി ചെയ്യാം. ഡാവിഞ്ചി എക്സ് റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് വിപിഎസ് ലേക്ഷോറിൽ ഞങ്ങൾ ഈ പ്രൊസീജ്യർ പതിവായി  നടത്തിവരുന്നു.

ഉയർന്ന ഊർജ്ജമുള്ള എക്സ്-റേകൾ ക്യാൻസർ കോശങ്ങളെ ലക്ഷ്യമാക്കി നശിപ്പിക്കുന്ന റേഡിയോ തെറാപ്പിയും ഒരു ചികിത്സാരീതിയാണ്. ഇതിൽ ട്യൂമർ വളർച്ച തടയാൻ സഹായിക്കുന്നു. ആൻഡ്രോജൻ ഡിപ്രിവേഷൻ തെറാപ്പി (എഡിടി) എന്നും അറിയപ്പെടുന്ന ഹോർമോൺ തെറാപ്പി ചികിത്സയിലൂടെ ക്യാൻസർ വളർച്ച തടയാൻ പുരുഷ ഹോർമോണുകളെ തടയുന്നു. ഇതിനുപുറമെ കീമോതെറാപ്പിയിലൂടെ കാൻസർ കോശങ്ങളുടെ വളർച്ചയെ നിർത്താം.

നേരത്തെയുള്ള കണ്ടെത്തലിൻ്റെ പ്രാധാന്യം. നേരത്തെയുള്ള കണ്ടെത്തൽ ചികിത്സയുടെ വിജയത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. കൃത്യമായ പരിശോധനയും സമയോചിതമായ മെഡിക്കൽ ഇടപെടലും മികച്ച ഫലങ്ങൾ നൽകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme