അമേരിക്കക്കാര്‍ക്ക് ലൈംഗികതയോട് താത്പര്യം കുറയുന്നതായി പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത് യുവാക്കൾക്ക് ലൈംഗികതയോട് വിരക്തി കൂടിവരുന്നു എന്നാണ്. യുഎസിലെ 22നും 34നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് ലൈംഗികതയില്ലായ്മ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം പുരുഷന്മാരും ഏഴുശതമാനം സ്ത്രീകളും ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് വെളിപ്പെടുത്തി. യുവാക്കളായ പുരുഷന്മാരില്‍ ലൈംഗികതയോടുള്ള വിരക്തി കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളില്‍ ഇത് 50 ശതമാനമാണ് വര്‍ധിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മൂന്ന് മാസത്തിനിടെ ഒരിക്കല്‍പ്പോലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവരാണ് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളും. മുന്‍പ് ഇത് യഥാക്രമം 20, 21 ശതമാനമായിരുന്നു. വിവാഹിതരില്‍ ഈ പ്രശ്നം കുറവാണ്. വിവാഹങ്ങള്‍ കുറയുന്നതാണ് യുവാക്കളിലെ ലൈംഗികബന്ധത്തിലെ കുറവിനും കാരണമെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലെ 40 വയസില്‍ താഴെ പ്രായമുള്ളവരില്‍ 25 ശതമാനം പേരും വിവാഹിതരല്ല എന്ന് മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു.