കുവൈത്തില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 80 ആയി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 വരെയാണ് പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മാര്‍ച്ച് 29ന് മാത്രമാകും കുവൈത്തില്‍ പുനരാരംഭിക്കുക. രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ എന്ന നിലക്ക് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവ അടച്ചിട്ടു.