പ്രമേഹബാധിതതായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രൈസ ആറ മാസത്തിനകം ഇന്ത്യന്‍ വിപണിയിലേക്ക് എത്തും. കമ്പനിയാ മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച് അഫ്രൈസ് ഇന്‍ഹലേഷന്‍പൗഡറിന്റെ വിപണനത്തിനും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിരുന്നു. സിപ്ലയാണ് വിതരണക്കാര്‍. വില ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതിനേക്കാല്‍ ഇന്‍ഹേലര്‍ ഫലം ചെയ്യുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആഹാരം കഴിക്കുന്നതിനു തൊട്ടു മുന്‍പാണ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്. കുത്തിവയ്ക്കുമ്പോള്‍ 3 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഹേലറില്‍ ആറോ എട്ടോ യൂണിറ്റ് വേണ്ടി വരും. ഇന്‍ഫേലറില്‍ ഉപയോഗിക്കാനുള്ള മരുന്നു മുന്നു തോതുകളിലുള്ള കാട്രിജുകളില്‍ ലഭിക്കും. അതിനാല്‍ ഡോസ് കത്യമായി അറിയാനാവും. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന ടൈപ് വണ്‍ പ്രമേഹരോഗികള്‍ക്കും ഇതു ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.