- Advertisement -Newspaper WordPress Theme
HEALTHമണ്‍ചട്ടികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണ്‍ചട്ടികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാന്‍സര്‍ ഭീതി കാരണം മിക്കവരും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപേക്ഷിച്ച് പഴയ മണ്‍ചട്ടിയിലേയ്ക് തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്ത
മവും. മണ്‍ചട്ടികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം.
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകള്‍ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കില്‍ ‘ക്ണിം’ എന്നതുപോലെ ശബ്ദം കേള്‍ക്കും. പൊട്ടല്‍ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉള്‍ഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികള്‍ ചൂടായി വരാന്‍ കൂടുതല്‍ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാല്‍ തട്ടാതെ മുട്ടാതെ വൈക്കോല്‍ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അല്‍പ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടര്‍ന്ന് ചെറുതീയില്‍ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കില്‍ അല്‍പം നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ചൂട് ചട്ടിയില്‍ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയില്‍ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാര്‍ ചാരം ഇട്ടാണു കഴുകിയിരുന്നത് എന്നതോര്‍ക്കുക)

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme