- Advertisement -Newspaper WordPress Theme
HEALTHവയറ്റിൽ വേദനയും  അണ്ഡാശയ മുഴയും ക്യാൻസർ പേടിയും

വയറ്റിൽ വേദനയും  അണ്ഡാശയ മുഴയും ക്യാൻസർ പേടിയും


ഡോ.സതി എം.എസ്



സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സങ്കീർണതയാണ് അണ്ഡാശയത്തിലെ മുഴ. അതിൽത്തന്നെ ഫ്ലൂയിഡ് നിറഞ്ഞ് അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴയെ ഒവേറിയൻ സിസ്റ്റ് എന്നു പറയുന്നു. ഇത്തരത്തിലുണ്ടാകുന്ന ബഹുഭൂരിപക്ഷം മുഴകളും കാൻസർ അല്ലാത്തവയാണ്. ആർത്തവചക്രത്തോടനുബന്ധിച്ചു കാണുന്ന സിസ്റ്റുകളൊന്നും അപകടകാരികളല്ല. പ്രത്യേകിച്ച് ചികിത്സ ഒന്നും

വേണ്ടാത്ത ഇത് കുറച്ചുനാൾ കഴിയുമ്പോഴേക്കും തനിയെ അപ്രത്യക്ഷമാകും. എന്നാൽ, ചില കാൻസറല്ലാത്ത എൻഡോമെട്രിയോ സിസ്റ്റ് അഥവാ ചോക്ലേറ്റ് സിസ്റ്റ്, ഡർമോയിഡ് സിസ്റ്റ്, സിസ്റ്റഡിനോമ തുടങ്ങിയവ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

ഏതു പ്രായത്തിലുള്ള സ്ത്രീകളെയും ബാധിക്കാവുന്ന ഒരു പ്രശ്നമാണ് അണ്ഡാശയത്തിലെ സിസ്റ്റ്. വളരെ ചെറുപ്രായത്തിലും പ്രായമായ മുതിർന്ന സ്ത്രീകളിലും വരുന്ന മുഴകൾ കാൻസർ ആകാനുള്ള സാധ്യത  കൂടുതലാണ്. തുടക്കത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാത്ത ഈ രോഗാവസ്ഥയിൽ മുഴ വലുതാകുമ്പോൾ മാത്രമാണ് ബുദ്ധിമുട്ട് തിരിച്ചറിയാൻ സാധിക്കുക. വയറു വീർത്തു വരുക, ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് അടിസ്ഥാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറുവേദനയായിട്ടും അനുഭവപ്പെടാം. ഇതിനു പല കാരണങ്ങളുണ്ട്, നേരത്തേ സൂചിപ്പിച്ചതുപോലെ ടോർഷൻ അഥവാ അണ്ഡാശയത്തിലെ സിസ്റ്റ് പിണയുകയോ അവ പൊട്ടുകയോ അതുമല്ലെങ്കിൽ അതിനകത്തു രക്തസ്രാവം, അണുബാധ ഉണ്ടാകുന്നതുകൊണ്ടും വയറുവേദന അനുഭവപ്പെടാം.

ലക്ഷണങ്ങൾ ഇല്ലാത്തതിനാൽത്തന്നെ പലപ്പോഴും മറ്റെന്തെങ്കിലും പരിശോധനയിൽ യാദൃച്ഛികമായി കണ്ടുപിടിക്കുന്ന സാഹചര്യങ്ങൾ ഒട്ടേറെ ആണ്. ലക്ഷണങ്ങൾ വച്ചും പിന്നെ ശാരീരിക പരിശോധനകളിലൂടെയും സ്കാനിങ്ങിലൂടെയുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തിൽ കാൻസറസ് ആണോ അല്ലയോ എന്നുള്ളത് നോക്കേണ്ടത് പ്രധാനമാണ്. അതിന് അൾട്രാസൗണ്ട് സ്കാനിങ് കൂടാതെ ചിലപ്പോൾ എംആർഐ സ്കാനിങ്ങും രക്ത പരിശോധനകളും വേണ്ടിവരാം.

അണ്ഡാശയ മുഴ പിണഞ്ഞുപോയിട്ട് അതിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് ‘ടോർഷൻ.’ അടിയന്തര ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രതിവിധി. അത് വയറു തുറന്നോ അല്ലെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയയായോ ചെയ്യാം. ഇവിടെ സിസ്റ്റ് മാത്രമായിട്ടോ അല്ലെങ്കിൽ ചിലപ്പോൾ അണ്ഡാശയം പൂർണമായിട്ടോ നീക്കം ചെയ്യേണ്ടി വന്നേക്കാം. നീക്കം ചെയ്ത അണ്ഡാശയം പത്തോളജി പരിശോധനയ്ക്കയച്ച് തുടർ ചികിത്സ വേണോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme