- Advertisement -Newspaper WordPress Theme
FOODകൊളസ്ട്രോൾ കാരണം പൊരിച്ച മീൻ കഴിക്കാൻ പറ്റുന്നില്ലേ ? വാ എണ്ണയില്ലാതെ മീൻ പൊരിക്കാം

കൊളസ്ട്രോൾ കാരണം പൊരിച്ച മീൻ കഴിക്കാൻ പറ്റുന്നില്ലേ ? വാ എണ്ണയില്ലാതെ മീൻ പൊരിക്കാം

ഒരു മത്തിയോ അയലയോ, പോട്ടെ ഏതെങ്കിലുമൊരു മീൻ വറുത്ത് കൂട്ടി ഒരു പ്ലേറ്റ് ചോറ് കിട്ടിയാൽ നിമിഷ നേരം കൊണ്ട് അത് കാലിയാക്കുന്നവരായിരിക്കും നമ്മളിൽ പലരും. പക്ഷെ എന്നിട്ടും നമ്മളിൽ പലർക്കും കൊളസ്ട്രോൾ കാരണം പൊരിച്ച മീൻ പാടെ ഒഴിവാക്കേണ്ടി വന്ന അവസ്ഥയില്ലേ? എന്നാൽ ഇനി നിങ്ങൾക്കായി ഒരു ടിപ്പ് പറഞ്ഞു തരാം, അതെ എണ്ണയില്ലാതെ നമുക്ക് ഒന്ന് മീൻ വറുത്ത് നോക്കിയാലോ…

ആവശ്യമായ സാധനങ്ങൾ
മീൻ – 1/2 കിലോഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
പച്ചമുളക് – 4-5
ഇഞ്ചി – വലിയ കഷ്ണം
കുരുമുളക് – 1 ടീസ്പൂൺ
വെളുത്തുള്ളി – 10 അല്ലി
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങാ നീര് – 1/2
ചുവന്നുള്ളി – 10

മത്തിയോ അയലയോ അയ്‌ക്കൂറയോ, ഏതുമീനുമാകട്ടെ നന്നായി കഴുകി വരഞ്ഞ് വറുക്കാൻ പാകപ്പെടുത്തി വെക്കുക. അതിലേക്ക് ചേർക്കേണ്ട മസാല തയ്യാറാക്കാൻ വെളുത്തുള്ളി, ഇഞ്ചി, ലേശം കുരുമുളക്, അൽപം ചെറുനാരങ്ങനീര്, മുളകുപൊടി, അൽപം മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് നല്ലപോലെ മീനിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ മൂടിവെക്കുക.

അതിന് ശേഷം രണ്ട് വാഴയില വാട്ടിയെടുക്കാം. അതിൽ ഒരെണ്ണം പാനിൽ വച്ച് അതിന് മുകളിലേക്ക് മീൻ ഇട്ടുകൊടുക്കുക. ശേഷം അതിന് മുകളിൽ രണ്ടാമത്തെ വാഴയില വച്ചുകൊടുക്കുക. ഇതിന് മുകളിൽ അടപ്പ് ഉപയോ​ഗിച്ച് മൂടി വച്ച് വേവിക്കാം. 4 മിനിറ്റ് വെന്ത ശേഷം അടപ്പ് തുറന്നുനോക്കുക.

അപ്പോൾ മീനിൽ നിന്ന് വെള്ളമിറങ്ങി വേവുന്നത് കാണാം. ശേഷം 2 മിനിറ്റ് കൂടി അങ്ങനെത്തന്നെ വേവിച്ച് മറച്ചിടുക. രണ്ട് ഭാ​ഗവും നല്ലപോലെ വെന്തുകഴിഞ്ഞാൽ വിളമ്പാനായി പ്ലേറ്റിലേക്ക് മാറ്റാം. വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള നല്ല സ്വാദേറിയ വറുത്ത മീൻ റെഡിയായിക്കഴിഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme